പോളണ്ടിലെ ലെഗനിക്കയിലെ സെന്റ് ഹസിയാന്‍ന്ത് ഷ്രൈനില്‍ വിശുദ്ധ കുര്‍ബാന നടക്കുകയായിരുന്നു. 2013 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു അത്. ദിവ്യകാരുണ്യസ്വീകരണ സമയത്ത് വൈദികന്റെ കൈയില്‍ നിന്ന് എങ്ങനെയോ ദിവ്യകാരുണ്യം താഴെ വീണു. ദിവ്യകാരുണ്യത്തോടുള്ള ആദരസൂചകമായും സഭാനിര്‍ദ്ദേശമനുസരിച്ചും ആ ഭാഗം ഉടന്‍ തന്നെ വൈദികന്‍ കഴുകിത്തുടച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ ഭാഗത്ത് ഒരു ചുവന്നപദാര്‍ഥം പ്രത്യക്ഷപ്പെട്ടു.
ഇതേക്കുറിച്ച് പഠിക്കാന്‍ ബിഷപ് സ്്‌റ്റെഫാന്‍ ഒരു കമ്മീഷനെ നിയമിച്ചു. 2016 ലാണ് ഇതേക്കുറിച്ചുള്ള ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യഹൃദയത്തിന്റെ കോശങ്ങളാണ് അതെന്നും പൂര്‍ണ്ണമായും ഹൃദയത്തിന്റെ അംശമാണ് അതിലുള്ളതെന്നും സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ ഇതൊരു ദിവ്യകാരുണ്യ അത്ഭുതമായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ദിവ്യകാരുണ്യം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു.
അനേകം മാനസാന്തരങ്ങളും രോഗസൗഖ്യങ്ങളും ആ അത്ഭുതദിവ്യകാരുണ്യത്തിന്റെ സാന്നിധ്യത്തിലുണ്ടായി.