ഈശോ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ച ബഥനിയിലെ ലാസര്‍ തന്റെ സഹോദരിമാരായ മര്‍ത്തയുടെയും മാര്‍ത്തയുടെയും വിശുദ്ധരായ മൂന്നുപുരോഹിതരായ മാക്‌സിമസ്,ട്രോഫിമസ്, യൂട്രോപയസ് എന്നിവരുടെയും സാന്നിധ്യത്തില്‍ നിര്‍മ്മിച്ച ദേവാലയമാണ് ഇത്. പാരമ്പര്യമനുസരിച്ച് ലാസറും സഹോദരിമാരും യൂദായില്‍ നിന്ന് ഒരു കപ്പലില്‍ ദേശംവിടുകയും അവര്‍ ദീര്‍ഘദൂരയാത്രക്കു ശേഷം സെന്റ് മാരിസ് ദെ ല മെര്‍ എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. ഏഡി 48 ല്‍ ആയിരുന്നു ഇത്. തുടര്‍ന്ന് അവര്‍ ഇവിടെയുള്ളവരെ മാനസാന്തരപ്പെടുത്തി യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് നയിച്ചു, മാര്‍സെല്ലീസിലെ ആളുകളെ ലാസര്‍ മാനസാന്തരപ്പെടുത്തുകയും പിന്നീട് അവരുടെ മെത്രാനായി മാറുകയും ചെയ്തു.
നീറോ ചക്രവര്‍ത്തിയുടെ കാലത്ത് മതപീഡനം നേരിട്ടപ്പോള്‍ ലാസര്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി നിലവറയില്‍ ഒളിക്കുകയുണ്ടായി. പിന്നീട് ഇതേ നിലവറയില്‍ അദ്ദേഹം അടക്കം ചെയ്യപ്പെടുകയും ചെയ്തു. മതപീഡനകാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട ലാസറിന്റെ ശിരസ് ഛേദിക്കുകയായിരുന്നു. ലാസറിന്റെ തലയും കൈത്തണ്ടയുടെ ഒരു ഭാഗവും തങ്ങള്‍ കൈവശം വച്ചിട്ടുണ്ടെന്നാണ് മാര്‍സെല്ലീസിലെ വിശ്വാസികളുടെ അവകാശവാദം .ഓട്ടണിലെ സെന്റ് ലാസറസ് കത്തീഡ്രലിലാണ് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ അടക്കം ചെയ്തിരിക്കുന്നത്.
430 ല്‍ സെന്റ് വിക്ടറിന്റെ ബഹുമാനാര്‍ത്ഥം സെന്റ് ജോണ്‍ കാസിയന്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയുണ്ടായി. ഈ ദേവാലയത്തിലുള്ള മരിയന്‍ രൂപം പില്ക്കാലത്ത് ഔര്‍ ലേഡി ഓഫ് ദ കണ്‍ഫഷന്‍ ഓഫ് ദ മാര്‍ട്ടേഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങി.