Thursday, December 12, 2024
spot_img
More

    ബുദ്ധിയില്ലാത്തവനാകരുതേ… തിരുവചനം പറയുന്നു

    ബുദ്ധിയുള്ള മനുഷ്യരും ബുദ്ധി കുറവുള്ള മനുഷ്യരുമുണ്ട്. ബുദ്ധിമനുഷ്യര്‍ക്കെല്ലാം അത്യാവശ്യമാണെങ്കിലും ഓരോരുത്തരുടെയും ഐ ക്യു വ്യത്യസ്തമാണ്. എന്നാല്‍ കേവലം ഐ ക്യു എന്ന നിലയിലല്ല ബൈബിളില്‍ ബുദ്ധിയെ വിവക്ഷിക്കുന്നത്. അതിനേറ്റവും മികച്ച തെളിവാണ് സങ്കീര്‍ത്തനം 32. അതില്‍ സങ്കീര്‍ത്തനകാരന്‍ പറയുന്നതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം തിരിച്ചറിയുന്നത് ബു്ദ്ധി വിവേകവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് എന്നാണ്. സങ്കീര്‍ത്തനകാരന്റെ വാക്കുകള്‍ ഇതാ: നീ കുതിരയെയും കോവര്‍ കഴുതയെയും പോലെ ബുദ്ധിയില്ലാത്തവനാകരുത്. കടിഞ്ഞാണ്‍ കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവ നിന്റെ വരുതിയില്‍ നില്ക്കുകയില്ല.( സങ്കീ 32:9)

    അതുകൊണ്ട് നമുക്ക് വിവേകം തരണമേയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കാം.വിവേകക്കുറവാണ് പലപ്പോഴും നമ്മെ അപകടത്തില്‍ ചെന്നുചാടിക്കുന്നത്. ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതും തകര്‍ക്കുന്നതുമൊക്കെ വിവേകമില്ലായ്മയാണ്. ജ്ഞാനവും ബുദ്ധിയും വിവേകവുമെല്ലാം പരിശുദ്ധാത്മാവിന്റെ ദാനങ്ങളാകയാല്‍ നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ഥിക്കാം.

    .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!