ഈശോയുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാതെ പോകുന്നതുകൊണ്ടാണ് നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നതും പാപത്തില്‍ തുടരുന്നതും.നമ്മുടെ ലൗകികമായപ്രവണതകളും മാനുഷികമായ ബലഹീനതകളും നമ്മെ കീഴടക്കുന്നതുംഅതുകൊണ്ടാണ്. അതിന് പകരം ഈശോയുമായി നാം ബന്ധം സ്ഥാപിക്കുക. അവിടുത്തെ നാം ഹൃദയത്തില്‍ പ്രതിഷ്ഠിക്കുക. അതിനുവേണ്ടിയുള്ള അതിമനോഹരമായ ഒരു പ്രാര്‍ത്ഥന ഇതാ
ഓ എന്റെ പ്രിയപ്പെട്ട ഈശോയേ അങ്ങയുടെ ആത്മാവിന്റെ ശാന്തത എനിക്കു നല്കണമേ. ആ ശാന്തത എക്കാലവും എന്നില്‍ നിന്ന് അകന്നുപോകാതിരിക്കട്ടെ. ഓ ശാന്തശീലനായ രാജാവേ,സൗമ്യതയുടെ രാജാവേ സമാധാനത്തിന്റെ രാജാവേ എന്നില്‍ വാഴണമേ. എന്റെ ചിന്തകളുടെയും വിചാരങ്ങളുടെയും പ്രവൃത്തികളുടെയും മേല്‍ എനിക്ക് നിയന്ത്രണം തരണമേ. എന്റെ വാക്കുകളും ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കണമേ. എല്ലാവിധ ക്ഷോഭങ്ങളില്‍ നിന്നും സൗമ്യതയുടെ അഭാവത്തില്‍ നിന്നും എന്നെ മുക്തനാക്കണമേ. അങ്ങയുടെ അഗാധമായ ക്ഷമയും സഹനശീലവും എനിക്ക് നല്കണമേ. യേശുവേ അങ്ങെന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കട്ടെ. ആമ്മേന്‍