Wednesday, December 18, 2024
spot_img
More

    ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദേശീയ ന്യൂനപക്ഷ അവകാശദിനം 18 ന്

    ന്യൂഡല്‍ഹി: ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്നു പ്രഖ്യാപിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ 18 ന് ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കും. സിബിസിഐയുടെ രാജ്യത്തെ 14 റീജണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്ക അല്‍മായ സംഘടനകളുടെയും ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനാചരണം. ജനസംഖ്യയില്‍ 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവരെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പഠനസമിതി രൂപീകരിക്കണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ദളിത് ക്രൈസ്തവ സമൂഹം നേരിടുന്ന നീതി നിഷേധത്തിനെതിരേയുള്ള നിയമ സമര പോരാട്ടങ്ങള്‍ക്ക് രാജ്യത്തുടനീളം 18ന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!