ജപമാല വെറുപ്പിനെ മറികടക്കാന്‍ സഹായിക്കുന്നുവെന്ന് കര്‍ദിനാള്‍ മൈക്കോ ബെചോക്ക്. തന്റെ പ്രാര്‍ത്ഥനാജീവിതത്തിന്റെ കേന്ദ്രബിന്ദു ജപമാലയാണ്, യുക്രെയ്‌നിലെ ജനങ്ങളെ ഈ ആത്മീയ ആയുധം തങ്ങളുടെ ശത്രുക്കളെ അതിജീവിക്കാന്‍ സഹായിക്കും. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാളാണ് ഇദ്ദേഹം. അതോടൊപ്പം മെല്‍ബണിലെ യുക്രെനിയന്‍ എപ്പാര്‍ക്കി ഓഫ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍ ബിഷപ്പും. വെറും 44 വയസ് മാത്രമേ ഇദ്ദേഹത്തിനുള്ളൂ. റിഡപ്റ്ററിസ്റ്റ് സന്യാസസമൂഹത്തിലെ അംഗമാണ്. ലോകത്തിന്റെ വെറുപ്പിനെക്കാള്‍ ശക്തമാണ് ദൈവത്തിന്റെ സ്‌നേഹമെന്നും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ ഹിതം പൂര്‍ത്തിയാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോ വ്യക്തികളും എന്നാല്‍ ആ ഹിതം പൂര്‍ത്തിയാക്കാന്‍ എല്ലാവര്‍ക്കും പരിശുദ്ധ അമ്മയുടെ സഹായം തേടാവുന്നതാണ്. ദൈവത്തെ സേവിച്ചുകൊണ്ട് എങ്ങനെ ജീവിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പരിശുദ്ധ അമ്മ. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.