Sunday, December 22, 2024
spot_img
More

    ഡിസംബര്‍ 23- ഔര്‍ ലേഡി ഓഫ് ആര്‍ഡില്ലേഴ്‌സ്, ഫ്രാന്‍സ്

    അനുകമ്പയുടെയും കരുണയുടെയും പ്രതീകമായ മാതാവിന്റെ രൂപമാണ് ഔര്‍ ലേഡി ഓഫ് ആര്‍ഡില്ലേഴ്‌സിന്റേത്. ഫ്രാന്‍സിലെ അന്‍ജൗസ സൗമറിലാണ് ഈ മരിയരൂപം. ക്രൂശുമരണംവരിച്ച തിരുസുതന്റെ ശരീരം മടിയില്‍ കിടത്തിയിരിക്കുന്ന മരിയന്‍രൂപമാണ് ഇത്. മാതാവിന്റെ നാമത്തിലുള്ള പള്ളിയും ഇവിടെയുണ്ട്. കൂടാതെ മരിയന്‍രൂപവും ഒരു ഫൗണ്ടനും.

    നിരവധിയായ അത്ഭുതങ്ങള്‍ തന്റെ വിശ്വാസികള്‍ക്ക് നല്കുന്നതിലൂടെ പ്രശസ്തമായ ഒരു തീര്‍ഥാടനകേന്ദ്രമായി ഇവിടം മാറാന്‍ തെല്ലും സമയമെടുത്തില്ല. ഈശോയെ മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്റെ ഈ രൂപത്തില്‍ ഈശോയുടെ ശിരസ് താങ്ങിയിരിക്കുന്നത് മാലാഖമാരാണെന്നാണ് സങ്കല്പം. നോര്‍മന്‍സിന്റെ ആക്രമണകാലത്ത് ഒരു സന്യാസിക്ക് മാത്രമേ ജീവന്‍ രക്ഷിക്കാനായുള്ളൂ.

    1454 ല്‍ ഇവിടെയുള്ള ചെറിയൊരു അരുവിയുടെ സമീപത്ത് ഒരു മരിയന്‍രൂപം പ്രതിഷ്ഠിച്ചു. ഈ നീരുറവയ്ക്ക് അ്ത്ഭുതശക്തിയുണ്ടെന്നാണ് വിശ്വാസം. 1553 ല്‍ ഒരു ദേവാലയം ഇവിടെ സ്ഥാപിച്ച് പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടു. അത്ഭുതങ്ങളുടെ പേരില്‍ മാതാവിന്റെ ഈ ദേവാലയം പ്രശസ്തമായി. ലൂയിസ് പന്ത്രണ്ടാമന്‍, ഓസ്ട്രിയായിലെ ആന്‍, മാരി ദെ മെഡിസി, ഇംഗ്ലണ്ടിലെ ഹെന്റിറ്റ,കര്‍ദിനാള്‍ റിച്ചെല്യൂ എന്നിവരൊക്കെ ഇവിടുത്തെ മരിയഭക്തരില്‍ പ്രമുഖരായിരുന്നു. പല നഗരങ്ങളും മാതാവിന്റെ സംരക്ഷണയില്‍ സമര്‍പ്പിച്ചു. വാര്‍ഷികതീര്‍ഥാടനങ്ങളും ആരംഭിച്ചു. വിപ്ലവകാലത്ത് ദേവാലയത്തിന് നേരെ ആക്രമണം നടന്നുവെങ്കിലും അവ നശിപ്പിക്കപ്പെട്ടില്ല. മരിയന്‍രൂപത്തിന് കേടുപാടുകള്‍ സംഭവിച്ചതുമില്ല, 1849 ല്‍ ദേവാലയം പുനരുദ്ധരിക്കപ്പെട്ടു. തീര്‍ഥാടനങ്ങള്‍ പതിവുപോലെ തുടരുകയും ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!