ക്രി്‌സ്തുമസിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ക്രിസ്തുമസിന് നാം എത്രത്തോളം ഒരുങ്ങി എന്നതാണ് ക്രിസ്തുമസ് അനുഭവവേദ്യമാക്കിമാറ്റുന്നത്. ക്രിസ്തു ഉള്ളില്‍പിറക്കാത്ത ഒര ുക്രിസ്തുമസും ക്രിസ്തുമസായി മാറുന്നതേയില്ല.. ക്രിസ്തുമസിന്റെ സന്തോഷവും ആനന്ദവും അത് നല്കുന്ന രക്ഷയും നമുക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ ഉണ്ണിയേശു നമ്മുടെ ഹൃദയത്തില്‍ വന്നുപിറക്കണം. പുല്‍ക്കൂട്ടില്‍ പിറക്കുന്ന ഉണ്ണിയേശു നമ്മുടെ ഹൃദയത്തില്‍ പിറക്കുന്നില്ലെങ്കില്‍ ദയനീയമാണ്. മാലിന്യം നിറഞ്ഞ ഒരിടത്ത് നമുക്ക് സ്വസ്ഥമായി ഇരിക്കാന്‍ കഴിയാത്തതുപോലെ പാപം നിറഞ്ഞ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ഈശോയ്ക്കും പ്രവേശിക്കാനാവില്ല.
അതുകൊണ്ട് ഈശോയ്ക്ക് അനുയോജ്യമായ വാസസ്ഥലം ഒരുക്കിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാദ്യം ചെയ്യേണ്ടത് ഹൃദയത്തിന്റെ പാപമാലിന്യങ്ങള്‍ കഴുകിക്കളയുകയാണ്. കുമ്പസാരം എന്ന കൂദാശയിലൂടെയാണ് അത് സാധ്യമാവുന്നതെന്ന് നമുക്കറിയാം. അതുകൊണ്ട് ഡിസംബര്‍ 24 ാം തീയതിയാകാന്‍ നോക്കിയിരിക്കേണ്ട കുമ്പസാരം നേരത്തെയാവട്ടെ. ഈ ദിവസങ്ങളില്‍ തന്നെ കുമ്പസാരിച്ച് നമുക്ക് ഹൃദയംവെടിപ്പാക്കാം.
മനസ്സിലെ ശത്രുതയും പകയും അസൂയയും സ്വാര്‍ത്ഥയും ദേഷ്യവും കഴുകിക്കളയാം. അതുകൊണ്ട് വേഗം തന്നെ കുമ്പസാരം നടത്തൂ. ഈശോ നമ്മുടെ ഉള്ളില്‍വന്നു പിറക്കും. തീര്‍ച്ച.