ജോഷി മയ്യാറ്റിൽ
ഇന്ത്യ ഒരു മതരാഷ്ട്രമാണോ? അല്ല. ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ടോ? ഉണ്ട്.
എങ്കിൽ എന്തുകൊണ്ടാണ് 1995ലും 2013ലും ഉണ്ടായ വഖഫ് ആക്ടിലെ താഴെപ്പറയുന്ന നിയമങ്ങൾ ഇവിടെ എല്ലാ പൗരന്മാർക്കും ബാധകമായത്?:
- Art 40: വഖഫ് ബോർഡിന് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ ഏതു ഭൂമിയും വഖഫായി കല്പനയിറക്കി റവന്യൂ രേഖകളിൽ വേണ്ട മാറ്റം വരുത്താം (Univeral Declaration of Human Rights ആർട്ടിക്കിൾ 10-ൻ്റെ നഗ്നമായ ലംഘനം: രണ്ടു കക്ഷികൾക്ക് അവകാശവാദമുള്ള വസ്തുവിൽ ഒരു കക്ഷി അറിയാതെ മറ്റൊരു കക്ഷി സ്വയം വിധി പറയുന്നു!).
- ആ തീരുമാനം വഖഫ് ട്രൈബ്യൂണൽ തിരുത്താത്ത പക്ഷം അന്തിമമായിരിക്കും.
- Art 3 (r): മുസ്ലീമിനു മാത്രമല്ല, മുസ്ലീം ഇതര വ്യക്തികൾക്കും വഖഫു ചെയ്യാം! (ശരിയത്തു നിയമത്തെയും കവച്ചുവയ്ക്കുന്ന ഈ നിയമനിർമാണം ഒരു മതേതര രാഷ്ട്രത്തിൽ എങ്ങനെ സാധ്യമായി?)
- Art 3 (r)(i): ഒരു വസ്തു ഏതെങ്കിലും ഒരു കാലഘട്ടത്തിൽ വഖഫിന്റെ പ്രവർത്തനത്തെ സഹായിക്കുന്നതിനായി ഉപയോഗപ്പെടുത്തി എന്ന കാരണത്താൽ തെളിവില്ലാതെ തന്നെ ആ ഭൂമിയെ വഖഫായി പ്രഖ്യാപിക്കാം (മറ്റൊരിടത്തും ഇല്ലാത്ത ഈ നിയമം ഇവിടെ എങ്ങനെയുണ്ടായി?)
- Art 40: വസ്തുവിന്റെ ഉടമസ്ഥാവകാശം ഉടമസ്ഥൻ അറിയാതെ തന്നെ മാറ്റാൻ വഖഫ് ബോർഡിന് അധികാരം (ആർട്ടിക്കിൾ 300Aയെ മറികടന്ന്)
- Art 83#4: ഉടമസ്ഥർ പരാതിപ്പെടേണ്ടത് ഒരു ജില്ലാ ജഡ്ജി ചെയർമാനായി ഉണ്ടെങ്കിലും ADM, മുസ്ലീം മതപണ്ഡിതൻ എന്നിവരടങ്ങിയ ഫുൾ ബഞ്ച് വാദം കേട്ട് ഭൂരിപക്ഷാഭിപ്രായപ്രകാരം വിധി പറയുന്ന മതകോടതി തന്നെയായ വഖഫ് ട്രിബ്യൂണലിലാണ് (കോഡ് ഓഫ് സിവിൽ പ്രൊസീജറും ഇന്ത്യൻ എവിഡൻസ് ആക്ടും ആപേക്ഷികം).
- Art 83#9: വഖഫ് ട്രൈബൂണലിന്റെ വിധി അന്തിമമാണ്. അപ്പീൽ അനുവദനീയമല്ല (ഹൈക്കോടതിയിലും സുപ്രീം കോടതിയിലും റിവിഷനേ സാധ്യതയുള്ളൂ).
- Art 107: വഖഫ് ബോർഡിന് claim ഉന്നയിക്കാൻ സമയപരിധിയില്ല. എത്ര വർഷം മുൻപുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന claim ഉം ഉന്നയിക്കാം (ലിമിറ്റേഷൻ ആക്ട് നിർവീര്യം).
- Art 3(ee): ആരെയും കടന്നുകയറ്റക്കാർ ആയി പ്രഖ്യാപിക്കാനുള്ള അധികാരം (ഈ വകുപ്പനുസരിച്ച്, മുപ്പതു വർഷം മുമ്പേ പണം കൊടുത്തു ഭൂമി വാങ്ങി ആധാരം കരസ്ഥമാക്കി കരമടച്ചു വരുന്ന മുനമ്പംകാർ കടന്നുകയറ്റക്കാരാണ്!)
- Art 52A: കടന്നുകയറ്റക്കാരെ 2 വർഷം വരെ ജയിലിലടപ്പിക്കാനുള്ള അവകാശം.
- Art 108A: കുടിയൊഴിപ്പിക്കാനുള്ള അധികാരം ഉൾപ്പെടെയുള്ള നിയമങ്ങൾ മറ്റെല്ലാ Secular നിയമത്തിനും മുകളിൽ (മറ്റെല്ലാ ഇന്ത്യൻ നിയമങ്ങളും നിഷ്പ്രഭം)
ഭരണഘടനാതത്ത്വങ്ങളായ നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും തുരങ്കം വയ്ക്കുന്ന
ഈ വഖഫ് ആക്ടിൻ്റെ ലക്ഷ്യം ഇന്ത്യയെ ശരിയത്തു നിയമത്തിൻ കീഴിലാക്കുക എന്നല്ലാതെ മറ്റെന്താണ്?