ഫ്രാന്‍സിലും സെന്‍സിലും ഉള്‍പ്പടെ വിവിധരാജ്യങ്ങളില്‍ ആഘോഷിച്ചുവരുന്ന ഒരു പെരുന്നാളാണ് വിശുദ്ധ യൗസേപ്പിന്റെയും മാതാവിന്റെയും വിവാഹം. മൗണ്ട് സിയോണിലായിരുന്നു അവരുടെ വിശുദ്ധ വിവാഹം. ബന്ധുക്കള്‍ തയ്യാറാക്കിയ നീല നിറമുള്ള മനോഹരവസ്ത്രമായിരുന്നു മാതാവിന്റെ വേഷം. ചാരനിറമുള്ള നീണ്ട അങ്കിയും മേല്‍വസ്ത്രവുമായിരുന്നു യൗസേപ്പിതാവിന്റെ വേഷം. പള്ളിയിലേതുള്‍പ്പടെ നിരവധി സ്ുഹൃത്തുക്കള്‍ മാതാവിന്റെ ഭാഗത്തുനിന്ന് ആ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മാതാവിന് മാതാപിതാക്കളില്‍ നിന്നു പൈതൃകമായികിട്ടിയ നസ്രത്തിലെ വീ്ട്ടിലേക്കായിരുന്നു അവരുടെ മടക്കം. യൗസേപ്പിതാവിനൊപ്പമുള്ള മാതാവിന്റെ ആദ്യദിനമായിരുന്നു അന്ന്. എന്റെ പ്രിയപ്പെട്ടവളേ നിന്നെ എനിക്കു തന്ന ദൈവത്തിന് ഞാന്‍ നന്ദിപറയുന്നു. ഞാന്‍ എന്താണ് നിനക്കുവേണ്ടി ചെയ്തുതരേണ്ടത്? എന്ന് ജോസഫ് മറിയത്തോടു ചോദിച്ചപ്പോള്‍ മറിയം അതിനു നല്കിയ മറുപടി ഇപ്രകാരമായിരുന്നു:
എന്റെ പ്രിയനേ അങ്ങയെപോലെയുള്ള ഒരാളെ എനിക്ക് ദൈവം തിരഞ്ഞെടുത്തു തന്നതില്‍ ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. നമ്മുടെ സ്രഷ്ടാവായ ദൈവം നമ്മെ ഒരുമിച്ചുചേര്‍ത്തത് നാം ഒരുമിച്ചു അവിടുത്തെ സേവിക്കുന്നതിനു വേണ്ടിയാണ് ദൈവത്തിനുവേണ്ടി ശുദ്ധതയിലും പുണ്യത്തിലും ജീവിക്കാന്‍ അങ്ങ് എന്നെ സഹായിക്കണം.’ മാതാവിന്റെ ഈ വാക്കുകള്‍ യൗസേപ്പിനെ സന്തുഷ്ടനാക്കുകയും അദ്ദേഹം ഇങ്ങനെ മറുപടി കൊടുക്കുകയും ചെയ്തു.
‘ മറിയം പന്ത്രണ്ടുവയസായപ്പോള്‍ ഞാന്‍ എന്റെ ബ്രഹ്മചര്യം ദൈവത്തിന് സമര്‍പ്പിച്ചതാണ് എന്നെ നീ ഒരു സഹോദരനായി കാണുക’
ഈ വാക്കുകള്‍ മറിയത്തെയും സന്തോഷിപ്പിച്ചു. അവര്‍ അന്നുമുതല്‍ തങ്ങളെതന്നെ ദൈവത്തിന് സമര്‍പ്പിച്ചു.
ഓരോ വര്‍ഷവും മാതാവും ജോസഫും തങ്ങളുടെ ഈ വിവാഹവാഗ്ദാനം പുതുക്കുകയും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ആ ദിവസം മുഴുവന്‍ ചെലവഴിക്കുകയും ചെയ്തു.