ലണ്ടന്‍: സിറിയായിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ചാള്‍സ് മൂന്നാമന്‍ രാജാവ്. ഇമ്മാക്കുലേറ്റ് കണ്‍സപ്്ഷന്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച അഡ്വെന്റ് സര്‍വീസില്‍് പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവസമൂഹം നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും കുറിച്ചും പ്രത്യാശയെയും കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ക്കുവേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ചാള്‍സ് മൂന്നാമന്‍ രാജാവ്. ഐഎസിന്റെ അധിനിവേശത്തിന്റെ പ്ത്താം വാര്‍ഷികത്തില്‍ നടന്ന ഈ ചടങ്ങ് ഒരു നാഴികക്കല്ലായിട്ടാണ് കണക്കാക്കപ്പെടുന്നത്.