ക്രിസ്തുമസിനെക്കുറിച്ച് ആശ്രമാധിപനായ ഓര്‍സിനിയുടെ വാക്കുകള്‍: പരിശുദ്ധ കന്യാമറിയം ഇന്നേ ദിവസം പാതിരാത്രിക്ക് ബെദ്‌ലഹേമിലെ കാലിത്തൊഴുത്തില്‍ രക്ഷകന് ജന്മംനല്കുകയും അന്നേ ദിവസം അത്ഭുതകരമായ ഒരു ഉറവ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കന്യകയുടെ ശരീരത്തില്‍ നിന്ന് ദൈവപുത്രന്‍ പിറക്കണമെന്നത് ദൈവഹിതമായിരുന്നു.ഈ നിമിഷം രണ്ടു കാരണങ്ങള്‍കൊണ്ട് മഹത്വീകൃതമായി. ദൈവപുത്രന് ജന്മം നല്കുകവഴി പരിശുദ്ധ അമ്മ ഏറെ അനുഗ്രഹിക്കപ്പെട്ടവളായി. ്അവള്‍ കൂടുതല്‍ കൃപകളാല്‍ നിറഞ്ഞവളായി. മാതാവിന്റെ വിശ്വസ്തതയും മനോഹരമായ സ്‌നേഹവൂം മൂലം അവള്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവളായി മാറി..
അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിക്കുകയും പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ കിടത്തുകയും ചെയ്തു എന്നാണ് ലൂക്കാ സുവിശേഷകന്‍ അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യദൂതരായ മിഖായേലും ഗബ്രിയേലുംആ സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം. രണ്ടു മാലാഖമാരും കൃത്യമായ അകലം പാലിച്ചാണ് അവിടെ നിന്നിരുന്നത്. അവര്‍ ഉണ്ണിയേശുവിനെ വിവരണാതീതമായ ആദരവോടെ കൈകളില്‍ സ്വീകരിക്കുകയും മാതാവിന് സമര്‍പ്പിക്കുകയുമായിരുന്നു. ഒരു വൈദികന്‍ തിരുവോസ്തി ആരാധനയ്ക്കായി വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നതുപോലെയായിരുന്നു അത്. അമ്മയും മകനും ആ നിമിഷം പരസ്പരം നോക്കി. സ്‌നേഹത്തോടെയുള്ള മുറിവേല്പിക്കലായിരുന്നു അത്.