മാതാവിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട സമൂഹമാണ് ഇത്. 1370 ബോണ്‍ബോണ്‍ പ്രഭുവായ ലൂയിസ് രണ്ടാമനാണ് ഇത് സ്ഥാപിച്ചത്. ബോണ്‍ബോണിലെ പീറ്ററുടെ മകനായ ഇദ്ദേഹം പിതാവിന്റെ മരണത്തെതുടര്‍ന്നാണ് അധികാരത്തിലെത്തിയത്. 28 പേരടങ്ങിയതാണ് ഈ സമൂഹം.
പ്രത്യേകതരം വേഷവിധാനമാണ് ഇവരുടേത്. സ്വര്‍ണം കൊണ്ട് എംബ്രോയിഡറി ചെയ്ത നീല വെല്‍വെറ്റ് ഗിര്‍ഡില്‍ ഹോപ്പ് എന്ന വാക്ക് എഴുതിയിട്ടുണ്ട്. ബക്കിള്‍ സ്വര്‍ണമാണ്.. അതില്‍ പച്ച ഇനാമലില്‍ ഒരുമുള്‍ച്ചെടിയുടെ ചിത്രം ചേര്‍ത്തിരിക്കുന്നു, അലോണ്‍സ് എന്ന വാക്കാണ് മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. കോളറില്‍ എസ്പറന്‍്‌സ് എന്ന വാക്കും എഴുതിയിട്ടുണ്ട. എസ്പറന്‍സ് എന്ന വാക്ക് ഒറ്റ അക്ഷരങ്ങളില്‍ ഇനാമല്‍ ചുവപ്പില്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്.
സൂര്യനെ ഉടയാടയാക്കിയ മാതാവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. പന്ത്രണ്ടു നക്ഷത്രങ്ങളോടുകൂടിയ കിരീടം അമ്മയുടെ ശിരസിലുണ്ട്. ചന്ദ്രനെ പാദപീഠമാക്കിയിട്ടുമുണ്ട്, വസ്ത്രമാകട്ടെ ആകാശനീലയിലും വെള്ളനിറത്തിലും.
നമുക്ക് ഒരുമിച്ചു ദൈവസേവനത്തിനായി പോകാം. സ്വയം ഒന്നിക്കാം. നമ്മുടെ രാജ്യത്തിന്റെ സേവനത്തിനായി എന്നാണ് ഇവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്. മാതാവിന്റെ അമലോത്ഭവതിരുനാള്‍ ഇവര്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. നൈറ്റ്‌സ് ഓഫ് ഔര്‍ ലേഡി സ്ഥാപിച്ചതിന്റെ തൊട്ടടുത്തവര്‍ഷം ലൂയിസ് രാജാവ് അവര്‍ഗ്നെയിലെ ആനിയെ വിവാഹം ചെയ്തു. അവര്‍ക്കു നാലുകുട്ടികളുമുണ്ടായി
. 1390 ല്‍ കുരിശുയുദ്ധത്തില്‍ പങ്കെടുത്തു. ഹഫ്‌സിദ് രാജവംശത്തിനെതിരായി യുദ്ധം ചെയ്തു. ബാര്‍ബറി കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ യുദ്ധം നടത്തിയെങ്കിലും അദ്ദേഹം വിജയിച്ചില്ല. ലൂയിസ് പ്രഭുവിന്റെ മരണത്തോടെ നൈറ്റ്‌സ് ഓഫ് ഔര്‍ ലേഡി നാമാവശേഷമായി.