എല്ലാ വിശുദ്ധരും അത്ഭുതങ്ങള്‍ നിറവേറ്റുന്നവരാണെങ്കിലും അത്ഭുതപ്രവര്‍ത്തകര്‍ എന്ന പേരില്‍ മാത്രമായി ചില വിശുദ്ധര്‍ അറിയപ്പെടുന്നുണ്ട്. അന്തോണീസും യൂദാശ്ലീഹായുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നവരാണ്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടിയുണ്ട്, സെന്റ് ചാര്‍ബെല്‍. ലെബനോനിലെ അത്ഭുതസന്യാസിയെന്നും അത്ഭുതപ്രവര്‍ത്തകന്‍ എന്നും അറിയപ്പെടുന്ന വിശുദ്ധനാണ് ചാര്‍ബെല്‍. ജീവിതത്തില്‍ അസാധ്യകാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇനിമുതല്‍ സെന്റ് ചാര്‍ബെല്ലിനോടും മാധ്യസ്ഥം തേടാവുന്നതാണ്.
പ്രത്യേകിച്ച് ഈ ക്രിസ്തുമസ് കാലത്ത്. കാരണം ക്രിസ്തുമസ് രാത്രിയിലാണ് ഈ വിശുദ്ധന്‍ സ്വര്‍ഗംപൂകിയത്. അതും വിശുദ്ധകുര്‍ബാന അര്‍പ്പിച്ചതിനു ശേഷവും. വിശുദ്ധന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പും രക്തവും പുറത്തുവന്നതായുംശവകുടീരത്തില്‍ നിന്ന് പ്രകാശംപ്രസരിച്ചതായും കഥകളുണ്ട്. 33,000 അത്ഭുതങ്ങള്‍ വിശുദ്ധന്റെ മാധ്യസ്ഥതയില്‍ സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ട്.