ദൈവത്തിനുവേണ്ടിയുള്ള പ്രഭാതബലി എന്താണ്? ദൈവത്തിനുവേണ്ടിയുള്ള പ്രഭാതബലി പ്രാര്‍ത്ഥനയാണ്. സങ്കീര്‍ത്തനങ്ങള്‍ 5 ല്‍ ആണ് ഇക്കാര്യം നമുക്ക് മനസ്സിലാവുന്നത്. സങ്കീര്‍ത്തനങ്ങള്‍ 5:1-3 വരെ ഭാഗങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു
കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ. എന്റെ നെടുവീര്‍്പ്പുകള്‍ ശ്രദ്ധിക്കണമേ. എന്റെ രാജാവേ എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ. അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. കര്‍ത്താവേ പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു
പ്രഭാതത്തിന്റെ താക്കോലാണ് പ്രാര്‍ത്ഥനയെന്ന് മഹാത്മാഗാന്ധി പറഞ്ഞിരിക്കുന്നതും നമുക്കിവിടെ ഓര്‍മ്മിക്കാം. അതെ ഓരോ പ്രഭാതവും നമുക്ക് പ്രാര്‍ത്ഥനയോടെ ആരംഭിക്കാം. ദൈവത്തിന് അന്നേ ദിവസം മുഴുവന്‍ സമര്‍പ്പിച്ചുകൊണ്ട് ഏറ്റവും ഭക്തിയോടും ആദരവോടും കൂടി നമുക്ക് പ്രഭാതബലി അര്‍പ്പിക്കാം.