നമുക്ക് അധികം കേട്ടുകേള്‍വിയില്ലാത്ത വിശുദ്ധനായിരിക്കാം തോര്‍ലാക്ക്. ഐസ് ലാന്റിന്റെ വിശുദ്ധനാണ് തോര്‍ലാക്ക്. ഡിസംബര്‍ 23 നാണ് തിരുനാള്‍ ആചരിക്കുന്നത്. ജര്‍മ്മന്‍- നോര്‍വീജിയന്‍ മിഷനറിമാര്‍ ഐ്‌സ് ലാന്റില്‍ സുവിശേഷവല്‍ക്കരണം നടപ്പിലാക്കിയതിന്റെ രണ്ടു ശതാബ്ദങ്ങള്‍ക്കു ശേഷം 1133 ലായിരുന്നു ജനനം.
1198 ല്‍ ഐസ് ലാന്റിന്റെ നാഷനല്‍ അസംബ്ലി അദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കിപ്പോന്നിരുന്നു. മരണത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അത്. അതുകൊണ്ടുതന്നെ സഭയുടെ ആരാധനക്രമത്തിലെ ഔദ്യോഗികഭാഗമായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ 1984 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തോര്‍ലാക്കിനെ രാജ്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിച്ചതോടെ അതിനു മാറ്റം വന്നു. പതിനെട്ടാം വയസില്‍ വൈദികനായ വ്യക്തിയാണ് തോര്‍ലാക്ക്. പിന്നീട് മെത്രാനായിത്തീരുകയും ചെയ്തു. ഐസ് ലാന്റിന്റെ ഏറ്റവും ജനപ്രീതിയുള്ള വിശുദ്ധനാണ് അദ്ദേഹം. രാജ്യത്തെ അമ്പതോളം ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമത്തിലുള്ളവയാണ്.