അധികാരം പോലും വേണ്ടെന്ന് വച്ച് ഭ്രൂണഹത്യയ്‌ക്കെതിരെ പോരാടിയ ബെല്‍ജിയത്തെ ബൗഡോയിന്‍ രാജാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ ഈ മാസം ഔദ്യോഗികമായിതുടക്കം കുറിക്കും. ഭ്രൂണഹത്യ നിയമവിധേയമാക്കണമെന്നായിരുന്നു രാജാവിന് മുമ്പിലുണ്ടായിരുന്ന സമ്മര്‍ദ്ദം.പക്ഷേ അദ്ദേഹം അതിന് കീഴടങ്ങിയില്ല. താന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തത്.
1951 മുതല്‍ 1993 വരെയായിരുന്നു അദ്ദേഹം രാജാവായിരുന്നത്.ഇതില്‍ വെറും 36 മണിക്കൂര്‍ മാത്രമേ പദവിയില്‍ നിന്ന് വിട്ടുനില്‌ക്കേണ്ടതായി വന്നുള്ളൂ. കാരണം അബോര്‍ഷന്‍ കുറ്റവിമുക്തമാക്കുന്ന ബില്ലില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതേതുടര്‍ന്ന് അദ്ദേഹം സ്വമേധയാ രാജിവയ്ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രീതി കണക്കിലെടുത്ത് ബെല്‍ജിയം പാര്‍ലമെന്റ് 36 മണിക്കൂറിനുശേഷം അദ്ദേഹത്തെ തിരിച്ചുവിളിച്ചു.
കൊല്ലരുത് എന്ന ദൈവികപ്രമാണത്തില്‍ അദ്ദേഹം അടിയുറച്ചുവിശ്വസിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ 1995 ലെ പൊതുദര്‍ശനവേളയില്‍ രാജാവിനെ പരാമര്‍ശിച്ചുസംസാരിച്ചത് അങ്ങനെയാണ്.