വത്തിക്കാന് സിറ്റി: നൈറ്റ്‌സ് ഓഫ് കൊളംബസ് വത്തിക്കാന് ജൂബിലി സമ്മാനമായി നല്കിയത് മൊബൈല്‍ ബ്രോഡ് കാസ്റ്റിംങ് വാന്‍. 2025 ലെ ജൂബിലിവര്‍ഷം പ്രമാണിച്ചാണ് ഈ സമ്മാനം. വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗവും നൈറ്റ്്‌സ് ഓഫ് കൊളംബസും തമ്മിലുള്ള അറുപതുവര്‍ഷത്തെ ബന്ധത്തിനിടയില്‍ ഇത് നാലാം തവണയാണ് ബ്രോഡ് കാസ്റ്റിംങ് വാന്‍ വത്തിക്കാന് നല്കുന്നത്. പുതിയ ബ്രോഡ്കാസ്റ്റിംങ് വാനിന്റെ വെഞ്ചിരിപ്പ് കര്‍ദിനാള്‍ മാഴ്‌സെല്ലോ സെമെറാറോ നിര്‍വഹിച്ചു. നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് പാട്രിക് കെല്ലിയും ചടങ്ങില്‍ സംബന്ധിച്ചു.