കത്തീഡ്രല്‍ ഓഫ് സ്പിയര്‍ എന്നും അറിയപ്പെടുന്ന ഈ ദേവാലയം പരിശുദ്ധ അമ്മയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതാണ് . kaiserdom zu speyer എന്നാണ് ജര്‍മ്മനിയില്‍ ഇത് അറിയപ്പെടുന്നത്. 1030 ലാണ് കത്തീഡ്രലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1106 ല്‍ പൂര്‍ത്തിയായി. മധ്യകാലയുഗത്തില്‍ അക്കാലത്തെ ഏറ്റവും വലുപ്പമുള്ള ദേവാലയമായിരുന്നു. 146 യാര്‍ഡ് നീളവും 47 യാര്‍ഡ് വീതിയുമുണ്ടായിരുന്നു ഇതിന് ലോകത്തിലെ തന്നെ അതിജീവിച്ച romanesque കെട്ടിടങ്ങളില്‍ ഏറ്റവും വലുപ്പമുള്ളതും ഈ ദേവാലയം തന്നെ.
1146 ഡിസംബര്‍ 29 ന് വിശുദ്ധ ബെര്‍ണാര്‍ഡ് ഈ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് രേഖകള്‍. അദ്ദേഹം മരിയന്‍ഗീതങ്ങള്‍ ആലപിച്ചതായും പറയപ്പെടുന്നു. വിശുദ്ധന്റെ മരിയന്‍ സ്്തുതി ദേവാലയ ഭിത്തിയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്. ഒമ്പതു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലമായി നഗരം അഗ്നിക്കിരയാക്കപ്പെട്ടു. ഫ്രഞ്ചു വിപ്ലവകാലത്ത് പാണ്ടികശാലയായും ഹോസ്പിറ്റലായും ദേവാലയം ഉപയോഗിച്ചിട്ടുണ്ട് 1957ല്‍ ദേവാലയം പുനനിര്‍മ്മിക്കപ്പെട്ടു. 1981 ല്‍ യുനെസ്‌ക്കോയുടെ വേള്‍ഡ് ഹെരിറ്റേജ് പട്ടികയില്‍ ദേവാലയം ഇടം പിടിച്ചു.