സ്‌പെയ്‌നിലെ സരാഗോസയിലെ പ്രധാനപ്പെട്ട തിരുനാളാണ് പരിശുദ്ധ അമ്മയുടെ ഈ തിരുനാള്‍. പില്ലര്‍ മാതാവിന്റെ ഈ തിരുനാള്‍ പൊതുഅവധിദിനവും കൂടിയാണ്. ഘോഷയാത്രകളും കണ്‍വന്‍ഷനുകളും അന്നേ ദിവസം സംഘടിപ്പിക്കാറുമുണ്ട്. ഈശോയുടെ ശിഷ്യനായിരുന്ന യാക്കോബ് ശ്ലീഹായുമായി ബന്ധപ്പെട്ടാണ് പില്ലര്‍മാതാവിന്റെ കഥ പ്രചാരത്തിലുള്ളത്. തന്റെ ആത്മീയാന്ധകാരംമൂലംസ്‌പെയ്‌നിലും പോര്‍ച്ചുഗലില്ലിലും സുവിശേഷപ്രഘോഷണത്തിനായി പോകുന്നതിന് യാക്കോബ് ശ്ലീഹായ്ക്ക് താല്പര്യമുളള കാര്യമായിരുന്നില്ല. അപ്പസ്‌തോലന്റെ ഈ മടുപ്പും മടിയും മാതാവിന് മനസിലാകുന്നുണ്ടായിരുന്നു. വിശുദ്ധനെ ഈ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ അന്ന് ഭൂമിയില്‍ ജീവിച്ചിരുന്ന, നൂറുകണക്കിന് കിലോമീറ്ററുകള്‍ക്ക് അകലെയുള്ള മാതാവ് സന്നദ്ധയായി. അതനുസരിച്ച് മാതാവ് യാക്കോബ് ശ്ലീഹായ്ക്ക് ഒരു ദര്‍ശനം നല്കി. ഒരേ സമയം രണ്ടുസ്ഥലങ്ങളില്‍ മാതാവുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
മാലാഖമാരാല്‍ അകമ്പടി സേവിച്ച് ഒരു തൂണിലാണ് മാതാവ് യാക്കോബ് ശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ടത്. മാതാവ് ആ ദര്‍ശനത്തിലൂടെ യാക്കോബ് ശ്ലീഹായെ ശക്തിപ്പെടുത്തി. തന്റെ ഓര്‍മ്മയ്ക്കായി ഇവിടെ ഒരു ദേവാലയം പണിയണമെന്നും മാതാവ് ആവശ്യപ്പെട്ടു. അങ്ങനെ മാതാവ് പ്രത്യക്ഷപ്പെട്ട ആ സ്ഥലത്താണ് സ്‌പെയ്‌നിലെ ആദ്യ ദേവാലയം ഉയര്‍ന്നത്. ജീവിച്ചിരിക്കുമ്പോള്‍തന്നെ മാതാവ് നല്കിയ ആദ്യത്തെ പ്രത്യക്ഷീകരണമായിരുന്നു ഇത്. തുടര്‍ന്ന് അനേകായിരങ്ങള്‍ ഇവിടെ തീര്‍തഥാടകരായി എത്തിത്തുടങ്ങി.
അതോടെ നിരവധി അത്ഭുതങ്ങളും ഇവിടെ സംഭവിക്കാനാരംഭിച്ചു. മാതാവിന്റെ ആദ്യ പ്രത്യക്ഷീകരണത്തിന്റെ ഓര്‍മ്മയ്ക്കായി 1642 ല്‍ സരാഗോസയിലെ ജനങ്ങള്‍ ഒരുമിച്ചുപ്രതിജ്ഞയെടുക്കുകയും എക്കാലത്തേക്കുമായി മാതാവിനെ നഗരത്തിന്റെ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഫ്രഞ്ച് സൈന്യം സരാഗോസ കീഴടക്കി. സരാഗോസയിലെ ജനങ്ങള്‍ക്ക് അവരുമായി പൊരുതിനില്ക്കാനായില്ല. അവര്‍ നഗരം മുഴുവന്‍ കൊള്ളയടിച്ചു.
പക്ഷേ പില്ലര്‍മാതാവിനെ അവര്‍ക്ക് തൊടാന്‍പോലും സാധിച്ചില്ല. ഇത് മാതാവിനോടുള്ള ഭക്തിവര്‍ദ്ധിക്കാന്‍ സഹായകരമായി. പോലീസുകാരുടെയും പോസ്റ്റ്മാന്‍മാരുടെയും പ്രത്യേക മധ്യസ്ഥയാണ് പില്ലര്‍ മാതാവ്. 15 അടി ഉയരമുള്ള തടിയില്‍ തീര്‍ത്ത സ്വര്‍ണ്ണംകൊണ്ട് അലങ്കരിക്കപ്പെട്ട രൂപമാണ് ഇത് 33 പേര്‍, 44 ദിവസം കൊണ്ടാണ് മാതാവിന്റെ ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. മാതാവിന്റെ കിരീടത്തിലുള്ളത് 2,836 ഡയമണ്ടും 2725 റോസാപുഷ്പങ്ങളും 145 മുത്തുകളും 74 എമറാള്‍ഡും 62 റൂബിയും 46 സഫയറുമാണ്.
1730 ല്‍ പോപ്പ് ഇന്നസെന്റ് പതിമൂന്നാമന്‍ സ്പാനീഷ് സാമ്രാജ്യത്തിന്റെ നാഥയായി പില്ലര്‍ മാതാവിനെ പ്രതിഷ്ഠിച്ചു. 1905 ല്‍ പിയൂസ് പത്താമന്‍ ഈ മരിയരൂപത്തില്‍ കിരീടം ധരിപ്പിക്കുകയും ചെയ്തു.