വിശുദ്ധ സ്റ്റീഫന്റെ തിരുനാളായിരുന്നു ഡിസംബര്‍ 26. എന്തായിരുന്നു സ്റ്റീഫന്റെ പ്രത്യേകത? ക്രിസ്തു കുരിശില്‍ മരിച്ചതിന് ശേഷം രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ ആളായിരുന്നു സ്റ്റീഫന്‍. സ്‌നേഹമായിരുന്നു സ്റ്റീഫന്റെ കൈമുതലെന്ന് റസ്പിലെ സെന്റ് ഫല്‍ജെന്റിനസ് നിരീക്ഷിക്കുന്നുണ്ട്. സ്‌നേഹം ഉളളതുകൊണ്ടാണ് തന്നെ കല്ലെറിഞ്ഞുകൊല്ലുന്നവര്‍ക്കുവേണ്ടി ആ നിമിഷങ്ങളില്‍ പോലും സ്റ്റീഫന്‍ പ്രാര്‍ത്ഥിക്കുന്നത്.
കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കളോട് ക്ഷമിച്ച ക്രിസ്തുവിന്റെ ക്ഷമയും കാരുണ്യവും പരസ്യമായി പ്രകടിപ്പിച്ച ആദ്യത്തെ രക്തസാക്ഷിയും സ്റ്റീഫന്‍ തന്നെ. ഈ സാഹചര്യത്തില്‍ നമുക്ക് സ്വയം ആത്മശോധന നടത്തിനോക്കാം. മറ്റൊരാളുടെ ചെറിയ തെറ്റിനുപോലും അവരോട് ക്ഷമിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ഭക്തകൃത്യങ്ങള്‍അനുഷ്ഠിക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവര്‍ ചെയ്ത തെറ്റുകള്‍ ക്ഷമിക്കാന്‍ നമുക്ക് സാധിക്കുന്നില്ല.
തീരെ ചെറിയ തെറ്റുകളോടുപോലും ഇതാണ് അവസ്ഥയെങ്കില്‍ വലിയ തെറ്റുകള്‍ ക്ഷമിക്കാന്‍ നമുക്ക് കഴിയുമോ? ഇത്തരമൊരു ആത്മീയ അവസ്ഥയില്‍ വിശുദ്ധസ്റ്റീഫന്‍ നമുക്ക് പ്രചോദനമായി മാറട്ടെ.