വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ കത്തീ്ഡ്രല്‍ ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധവാതില്‍ തുറന്നു. റോം രൂപതാ വികാരി ജനറാള്‍ കര്‍ദിനാള്‍ ബല്‍ദസാരെ റെയിനയാണ് വാതില്‍ തുറന്നത്. ജൂബിലി വത്സരത്തില്‍ റോമില്‍ അഞ്ചു വിശുദ്ധവാതിലുകളാണ് തുറക്കപ്പെടുന്നത്. അതില്‍ ഇനി തുറക്കാനുള്ളത്് പേപ്പര്‍ ബസിലിക്കകളായ വിശുദ്ധ മേരി മേജര്‍ ബസിലിക്കയുടെയും വിശുദ്ധ പൗലോസിന്റെ ബസിലിക്കയുടെയും വിശുദ്ധ വാതിലുകളാണ് . ഇവ യഥാക്രമം ജനുവരി ഒന്ന്, അ്ഞ്ച് തീയതികളില്‍ തുറക്കും. ഡിസംബര്‍ 24 ന് വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധവാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നതോടെയാണ് ജൂബിലി വര്‍ഷത്തിന് തുടക്കമായത്.