എറണാകുളം- അങ്കമാലി അതിരൂപതയിലെ നാലു വൈദികരുടെ മേലുള്ള നിയമനടപടികള്‍ അതിരൂപതയ്ക്കുവേണ്ടി സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണലിലേക്ക് റഫര്‍ ചെയ്തു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയുടെ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്‍, തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളി മുന്‍വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍,പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി മുന്‍വികാരി ഫാ. തോമസ് വാളുക്കാരന്‍, മാതാനഗര്‍ വേളാങ്കണ്ണിമാതാ പള്ളി മുന്‍വികാരി ഫാ. സ്റ്റീഫന്‍ പാലാട്ടി എന്നിവരുടെ പേരിലുളള നടപടികളാണ് ട്രൈബ്യൂണല്‍ പരിഗണിക്കുന്നത്.
നാലുപേരെയും കഴിഞ്ഞ മാസം 22 മുതല്‍ വൈദികനടുത്ത എല്ലാ ചുമതലകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. നിരോധനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും എതിരെ പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് പൗരസ്ത്യ കാനോന സംഹിതയിലെ 999, 1000 എന്നീ കാനോനകളില്‍ പറയുന്ന വിധി തേടാവുന്നതാണെന്നും അതിരൂപത കാര്യാലയം പ്രസ്താവനയില്‍ അറിയിച്ചു.