പാരമ്പര്യമനുസരിച്ച് ഔര്‍ ലേഡി ഓഫ് സിച്ചെമിന്റെ രൂപം ആദ്യമായി കണ്ടെത്തിയത് ഒരു ആട്ടിടയനാണ്. ഒരു ഓക്കുമരത്തിന്റെ ചുവട്ടില്‍ വച്ചാണ് അ്ത് അവന്‍ കണ്ടെത്തിയത്. അവന് ഒറ്റയ്ക്ക് എടുക്കാന്‍ കഴിയാത്തത്രവിധത്തില്‍ ഭാരമുള്ളതായിരുന്നു ആ രൂപം.
തുടര്‍ന്ന് തന്റെ ഗുരുവിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്നാണ് വലിയതും പഴയതുമായ ഒരു ഓക്കുമരത്തിന്റെ ചുവട്ടില്‍ ആ രൂപം പ്രതിഷ്ഠിച്ചത്. എങ്കിലും 1306 മുതല്ക്കാണ് പരിശുദ്ധ അമ്മയോടുളള ഭക്തി കൂടുതല്‍ തീവ്രമായത്. അതിന് കാരണമായതാവട്ടെ രൂപത്തില്‍ നിന്ന് നാലുരക്തത്തുള്ളികള്‍ പ്രവഹിച്ചതും. അതോടെ ആളുകള്‍ക്ക് മാതാവിനോടുള്ള ഭക്തി വര്‍ദ്ധിച്ചു. ഓക്കുമരത്തിന്റെ ചുവട്ടില്‍ ചെറിയൊരു ചാപ്പല്‍ നിര്‍മ്മിച്ചു 1602ല്‍ അത് പുതുക്കിപ്പണിതു.
1604 ല്‍ മെച്ചിനിലെ ആര്‍ച്ചുബിഷപ് ആ ദേവാലയം ഔര്‍ ലേഡി ഓഫ് സിച്ചെമിനുവേണ്ടി സമര്‍പ്പിച്ചു. വൈകാതെ അതൊരു തീര്‍ത്ഥാടനകേന്ദ്രമായി പരിണമിച്ചു. ഔര്‍ ലേഡി ഓഫ് സി്‌ച്ചെം ഔര്‍ ലേഡി ഓഫ് മൊ്ന്‍ടെയ്ഗു എന്ന പേരിലാണ് ഇന്ന് കൂടുതലായി അറിയപ്പെടുന്നത്.
ബെല്‍ജിയത്ത് പുരാതനകാലം മുതല്‍ ഈ മാതൃരൂപത്തോട് ഭക്തിയും വണക്കവും നിലനിന്നിരുന്നു.