കോണ്‍ഗ്രിഗേഷന്‍ ഓഫ് സെമാസയുടെ സ്ഥാപകനായ വിശുദ്ധ ജെറോം എമിലാനി ഒരു പടയാളിയായിരുന്നു. ഒരു യുദ്ധത്തില്‍ അദ്ദേഹത്തെ ശത്രുക്കള്‍ പിടികൂടി ഒരു ജയിലില്‍ അടച്ചു.ചങ്ങലകളാല്‍ ബന്ധിതനാക്കുകയും ചെയ്തു. അതുവരെ തീരെ മോശമായ ഒരു ജീവിതരീതിയാണ് അദ്ദേഹം നയിച്ചിരുന്നത്. എന്നാല്‍ അ്ന്ധകാരം നിറഞ്ഞ ജയില്‍മുറിയില്‍ അടയ്ക്കപ്പെട്ട നാളുകളില്‍ അദ്ദേഹം തന്റെ പാപകരമായ ജീവിതത്തെയോര്‍ത്ത് പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. അവിടെവച്ചാണ് ദൈവമാതാവായ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ചിലചിന്തകള്‍ മനസ്സിലേക്ക് കടന്നുവന്നത്.
അമ്മയുടെ ദയയുംകാരുണ്യവും. ഈ പരിതാപകരമായ അവസ്ഥയില്‍ നിന്ന് തനിക്കൊരു മോചനം തന്നാല്‍ താന്‍ ഇനിയുള്ളകാലം നല്ലവനായിജീവിച്ചുകൊള്ളാമെന്ന് വാക്ക് നല്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ഇരുട്ടറയില്‍ വെളിച്ചം നിറയുകയും മാതാവ് സ്വര്‍ഗം വിട്ടിറങ്ങി വന്ന് അദ്ദേഹത്തെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ലോക്കപ്പിന്റെ പൂട്ട് തുറന്ന് സ്വതന്ത്രനാക്കുകയും ചെയ്തു, ട്രെവെസിലേക്കാണ് ജെറോം പോയത്. അവിടെ ചെന്ന് അദ്ദേഹം മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണിതു. താന്‍ ജയിലില്‍ കണ്ട മാതാവിന്റെ രൂപം അനുസ്മരിച്ചു അതുപോലെയൊുരു രൂപം ദേവാലയത്തിന്റെ അള്‍ത്താരയില്‍ വരയ്ക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലം അനാഥര്‍ക്കുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. 1537 ല്‍ അദ്ദേഹം മരിച്ചു. പ്ലേഗ് ബാധിതരെ ശുശ്രൂഷിച്ചതുവഴിയായിരുന്നു മരണം.
1767 ല്‍ പോപ്പ് ബെനഡിക്ട് പതിനാലാമന്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. ഈശോയുടെ കുരിശുമരണസമയത്ത് പടയാളികള്‍ പങ്കിട്ട അവിടുത്തെ മേലങ്കിയുടെ ഭാഗം ഈ ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.