2024 ല്‍ പതിവുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അപ്പസ്‌തോലികയാത്രകളുടെയും ശ്വാസകോശസംബന്ധമായ അസുഖങ്ങളുടെയും പേരിലായിരുന്നു പാപ്പ കൂടുതലും ശ്രദ്ധയാകര്‍ഷിച്ചത്. 2024 ജനുവരി 12 ന് ബ്രോങ്കൈറ്റീസ് ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് നിരവധി ആഴ്ചകള്‍ പാപ്പയ്ക്ക് വിശ്രമിക്കേണ്ടിവന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പല പരിപാടികളും റദ്ദു ചെയ്യുകയും ചെയ്തു. മാര്‍ച്ചു അവസാനമായപ്പോഴേയ്ക്കും ജലദോഷം കൊണ്ട് പാപ്പ വലഞ്ഞു. ദു:ഖവെളളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എ ഐ യെക്കുറിച്ചു നടന്ന ജി 7 ഉ്ച്ചകോടിയില്‍ പാപ്പ പങ്കെടുത്തത് ലോകശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു.
44 മണിക്കൂര്‍ യാത്ര ചെയ്ത് 20000 മൈല്‍ പിന്നിട്ട് ഏഷ്യ- ഓഷ്യാന സന്ദര്‍ശിച്ചത് സെപ്തംബര്‍ 2-13 തീയതികളിലായിരുന്നു. പാപ്പായുടെ ഏറ്റവും ബുദ്ധിമുട്ടേറിയ പര്യടനം എന്ന ഖ്യാതി നേടിയത് ബെല്‍ജിയം പര്യടനമായിരുന്നു സെപ്തംബര്‍ 26029 തീയതികളിലായിരുന്നു ആ യാത്ര.സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡില്‍ പാപ്പ അധ്യക്ഷത വഹിച്ചതും ഈ വര്‍ഷമായിരുന്നു. ഒക്ടോബര്‍ രണ്ടുമുതല്‍ 27 വരെ തീയതികളിലായിരുന്നു അത്. നാലുവര്‍ഷത്തേക്കുകൂടി ചൈനയുമായുള്ള ബന്ധം പുതുക്കാനും പാപ്പ സന്നദ്ധനായി. 20 പേരെ കര്‍ദിനാള്‍ സംഘത്തിലേക്ക് ചേര്‍ത്തതും പ്രത്യാശയുടെ ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്തതുമാണ് പാപ്പായുടെ ജീവിതത്തിലെ ഇതര ഹൈലൈറ്റ്‌സ്.