Thursday, January 16, 2025
spot_img
More

    മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കരുത് . സാബു ജോസ് – പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

    മനുഷ്യനിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കരുത്:
    പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

    കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്കു സംഭവിച്ചതുപോലെ അപകടം ആവർത്തിക്കാതിരിക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. പതിനായിരത്തിലധികം നർത്തകരും പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനം നടക്കുമ്പോൾ ദുരന്തം ഉണ്ടാകാതിരിക്കാൻ ഉചിതമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ സംഘാടകർക്കു വീഴ്ച സംഭവിച്ചു. ദുരന്തം സംഭവിച്ചതിനുശേഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ രക്ഷാപ്രവർത്തനത്തിലെ വീഴ്ച ആവർത്തിക്കപ്പെടരുത്. ദുരന്തം സംഭവിച്ചപ്പോഴും കലാപരിപാടിക്കു പ്രധാന്യം നൽകിയ സംഘാടകരുടെ മനോഭാവം ഇന്നത്തെ മാനസികനിലയാണ് സുചിപ്പിക്കുന്നത്. അലംഭാവത്തോടെ പൊതുപരിപാടികൾ ആവിഷ്കരിച്ച് മനുഷ്യനിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കില്ലന്ന്‌ ഉറപ്പുവരുത്തുവാൻ സർക്കാരിന്‍റെ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും ഉചിതമായ ഏകോപനം ഏർപ്പെടുത്തണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!