അവന്‍ ഉണര്‍ന്ന് ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി. ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ( മത്താ 2;14.15) ഹേറോദോസിന്റെ വാള്‍മുനയില്‍ നിന്ന് അന്ന് രക്ഷപ്പെട്ടത് ഒരേയൊരു ശിശുമാത്രമായിരുന്നു. മറിയത്തിന്റെ മകന്‍, മാതാവിന്റെ കൈകളില്‍ ഉണ്ണിയേശു സുരക്ഷിതനായിരുന്നു. ഉണ്ണീശോയുടെ ജീവന്‍രക്ഷിക്കാനാണ് മാതാവിനും യൗസേപ്പിതാവിനും ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. മരുഭൂമിയിലൂടെയുളള ആ യാത്രയില്‍ മാതാവ് എന്തുമാത്രം വേദനകള്‍ സഹിച്ചിട്ടുണ്ടാവും.
ഉത്കണ്ഠ, വിശപ്പ്, ദാഹം, തളര്‍ച്ച,. യേശുമറഞ്ഞിരിക്കുന്ന എന്നാല്‍ അവിടുത്തെ സാന്നിധ്യമുള്ള സക്രാരിയുടെ യഥാര്‍ത്ഥ ചിത്രമാണ് ഈജിപ്ത് പകര്‍ന്നുനല്കുന്നത്. സക്രാരിയിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് ആളുകള്‍ സംശയിക്കുന്നതുപോലെ മറ്റുള്ളവരില്‍ നിന്ന് മറഞ്ഞാണ് ഉണ്ണിയേശു അവിടെ കഴിഞ്ഞത്..യൗസേപ്പിതാവിന്റെയും മാതാവിന്റെയും എല്ലാമായിരുന്നു ഈശോ മാതാവ് മറ്റൊന്നിനെക്കുറിച്ചുമോര്‍ത്ത് വ്യാകുലപ്പെട്ടില്ല. അവള്‍ വര്‍ത്തമാനത്തിലാണ് ജീവിച്ചത് ഉണ്ണീശോയുടെ പരിപാലനയില്‍ മാത്രമായിരുന്നു മാതാവിന്റെ ശ്ര്ദ്ധ. ഉണ്ണിയേശുവിന്റെ ആദ്യവാക്കുകളും സംസാരവും നടത്തവും എല്ലാം മാതാവ് അനുഭവിച്ചറിഞ്ഞു. ഉണ്ണീശോയ്‌ക്കൊപ്പം മറിയവും വളര്‍ന്നു.
രണ്ടാമത്തെ ഹവ്വയാകാന്‍ അവള്‍ മാനസികമായി തയ്യാറെടുക്കുകയായിരുന്നു.ഈജിപ്തിലെ ആളുകള്‍ എ്ത്രയോ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് മാതാവിനും യൗസേപ്പിതാവിനുമൊപ്പം ജീവിക്കാന്‍ സാധിച്ചല്ലോ. യൗസേപ്പിതാവ് എല്ലാം അറിഞ്ഞിരുന്നു. മാലാഖ അദ്ദേഹത്തോട് എല്ലാം പറഞ്ഞിരുന്നുവല്ലോ. മാലാഖ അറിയിച്ചതെല്ലാം യൗസേപ്പിതാവ് മാതാവിനെയും അറിയിച്ചിരുന്നു. ജോസഫും മറിയവും ദൈവത്തെ ഒരിക്കലും ചോദ്യം ചെയ്തില്ല. അവര്‍ ഒരു കാര്യം മാത്രം ചെയ്തു. ദൈവത്തെ അനുസരിച്ചു. അതിന്റെ ഫലമായി അവര്‍ സമാധാനവും സന്തോഷവും അനുഭവിക്കുകയും ചെയ്തു.