എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ കാനന്‍ നിയമപ്രകാരം വിലക്കേര്‍പ്പെടുത്തിയ വൈദികര്‍ പരികര്‍മ്മം ചെയ്യുന്ന കൂദാശകള്‍ക്കോ അവര്‍ നല്കുന്ന കുറികള്‍ക്കോ കത്തുകള്‍ക്കോ യാതൊരുവിധ ന്ിയമസാധുതയും ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളംഅങ്കമാലി അതിരൂപത പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. ജോഷി പുതുവ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. എറണാകുളം സെന്റ് മേരീസ് കത്തീ്ഡ്രല്‍ ബസിലിക്ക മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്‍, തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളി മുന്‍വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, പാലാരിവട്ടം മാര്‍ട്ടിന്‍ഡി പോറസ് പള്ളി മുന്‍വികാരി ഫാ. തോമസ് വാളുക്കാരന്‍, മാതാനഗര്‍ വേളാങ്കണ്ണിമാതാ പള്ളി മുന്‍വികാരി ഫാ. ബെന്നിപാലാട്ടി എന്നിവരെയാണ് ഈകുറിപ്പില്‍പരാമര്‍ശിച്ചിരിക്കുന്നത്. വൈദികനടുത്ത എല്ലാ ചുമതലകളില്‍ നിന്നും മേല്‍പ്പറഞ്ഞവരെ 2024 ഡിസംബര്‍ 22 ാം തീയതി കാനന്‍ നിയമപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നും ആയതിനാല്‍ അനധികൃതമായി പള്ളികളില്‍ താമസിക്കുന്ന പ്രസ്തുത വൈദികര്‍പരികര്മ്മ ചെയ്യുന്ന കൂദാശകള്‍ക്കോ കൂദാശാനുകരണങ്ങള്‍ക്കോ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനായി മറ്റു ഇടവകകളിലേക്ക് നല്കുന്ന കുറികള്‍/ കത്തുകള്‍ എന്നിവയ്‌ക്കോ നിയമസാധുത ഉണ്ടായിരിക്കുന്നതല്ലെന്നും കുറിപ്പ് പറയുന്നു. മേല്‍പ്പറഞ്ഞ ഇടവകകളിലെ വിശ്വാസികള്‍ക്കിടയിലുണ്ടാകുന്ന ആശയക്കുഴപ്പം ദൂരീകരിക്കുന്നതിനുവേണ്ടിയാണ് ഈ വിശദീകരണക്കുറിപ്പ്.