ഉണ്ണീശോയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ഈ രൂപത്തിന് വെറും മൂന്നടി ഉയരമേയുളളൂ. സാന്താ ഫെയിലെ മനോഹരമായ കത്തീഡ്രലിലാണ് ഈ രൂപമുള്ളത്. എംബ്രോയ്ഡറി ചെയ്ത വസ്ത്രം ധരിച്ച മാതാവിന്റെ ശിരസില്‍ ഒരു കിരീടമുണ്ട്. ഫ്രാന്‍സിസ്‌ക്കന്‍ മിഷനറിയായ േ്രഫ അലോന്‍സോ ദെ വെനിവൈഡ്‌സ് ആണ് ഈ മരിയരൂപം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഘോഷപൂര്‍വമായിരുന്നു ദേവാലയത്തില്‍ മരിയരൂപത്തിന്റെ പ്രതിഷ്ഠ നടന്നത്. ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ പ്രദേശത്തുള്ള പുരുഷന്മാര്‍ക്ക് ദൈവവിശ്വാസം നഷ്ടമായി.
സ്വഭാവികമായും പുരോഹിതരോടും അവമതി കാണിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാതാവ് ഒരു പെണ്‍കുട്ടിക്ക് ദര്‍ശനം നല്കി ദൈവവിശ്വാസത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. 1680 ല്‍ സ്‌പെയ്‌നെ ശത്രുക്കള്‍ ആക്രമിച്ചപ്പോള്‍ ദേവാലയം അഗ്നിക്കിരയായി. ദേവാലയം കത്തിനശിച്ചുവെങ്കിലും മരിയരൂപം പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി അവര്‍ മെക്‌സിക്കോയിലേക്ക് കൊണ്ടുപോയി. 1691 ല്‍ സ്‌പെയ്ന്‍ രാജാവ് ഡോണ്‍ ഡിഗോ ദെ വാര്‍ഗാസ് എ്ന്ന കത്തോലിക്കനായ പടയാളിയെ സാന്താഫീ എന്ന നഗരത്തെ പുനരധിവസിപ്പിക്കുക എന്ന ദൗത്യത്തിനായി പറഞ്ഞയച്ചു. ഈ ദൗത്യത്തിനായി പോകുമ്പോള്‍ അദ്ദേഹം മാതാവിന്റെ രൂപവും അവിടെ പ്രതി്ഷ്ഠിച്ചു.
ചെറിയ സൈന്യം മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കിലും അപ്രതീക്ഷിതമായ വിജയം അദ്ദേഹത്തിന് നേടാന്‍ സാധിച്ചു. മാതാവിന്റെ സഹായമാണ് ഇതിനു പിന്നിലുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു. രക്തരഹിതമായ ഒരു വിജയത്തിനുവേണ്ടിയാണ് അയാള്‍ തുടര്‍ന്നുപ്രാര്‍ത്ഥിച്ചത്. അത് സാധിച്ചുകിട്ടിയാല്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണിയാമെന്നും എല്ലാവര്‍ഷവും പ്രദക്ഷിണം നടത്താമെന്നും അയാള്‍ വാഗ്ദാനം നേര്‍ന്നു. യുദ്ധത്തില്‍ മാതാവിന്റെ രൂപത്തിനു മുമ്പില്‍ നിന്ന് ജപമാല ചൊല്ലിയതിനു ശേഷമാണ് അവര്‍ പോരാട്ടത്തിനിറങ്ങിയത്.
അതിന്റെ ഒടുവില്‍ അവര്‍ നഗരം തിരിച്ചുപിടിച്ചു. മാതാവിന്റെ അധികാരത്തിന്‍ കീഴിലാണ് നഗരമെന്ന് വ്യക്തമാക്കുന്നതിനായി തന്റെ ബാറ്റണ്‍ മാതാവിന്റെ കൈയില്‍ അദ്ദേഹം വച്ചുകൊടുക്കുകയും ചെയ്തു. 1960 ല്‍ പേപ്പല്‍ പ്രതിനിധി കര്‍ദിനാള്‍ ഫ്രാന്‍സിസ് സ്‌പെല്‍മാന്‍ മാതാവിന്റെ രൂപത്തില്‍ കിരീടധാരണം നടത്തി.