സീറോമലബാര്‍-മലങ്കര റീത്തുകളില്‍ ദനഹാത്തിരുനാളില്‍ ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണം നടത്തുമ്പോള്‍ ലത്തീന്‍സഭയില്‍ അതില്‍ നിന്ന് വ്യത്യസ്തമായി പൂജരാജാക്കന്മാരുടെ സന്ദര്‍ശനമാണ് അന്നേ ദിവസം അനുസ്മരിക്കുന്നത്.
അതുകൊണ്ട് പൂജ രാജാക്കന്മാര്‍ സന്ദര്‍ശിച്ച പുല്‍ക്കൂട് ലത്തീന്‍ പാരമ്പര്യത്തില്‍ ദനഹാ തിരുനാളിലും നിലനിര്‍ത്താറുണ്ട്.
ഈശോയുടെ മാമോദീസ ലത്തീന്‍ സഭയില്‍ അനുസ്മരിക്കുന്നത്
ദനഹാ തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ചയാണ്.