1514 മുതല്ക്കാണ് ഔര്‍ ലേഡി ഓഫ് സ്പീച്ച് എന്ന പേരില്‍ മാതാവിനെ വണങ്ങാനാരംഭിച്ചത്. അതിനു കാരണമായതാവട്ടെ ഈ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ ഒരു മൂകന് അത്ഭുതകരമായി മാതാവ് സംസാരശേഷി നല്കിയതും. അതേതുടര്‍ന്നാണ് ഔര്‍ ലേഡി ഓഫ് സ്പീച്ച് എന്ന പേരില്‍ മാതാവ് അറിയപ്പെടാനാരംഭിച്ചത്.
ദൈവം വചനമായപ്പോള്‍ ആ വചനത്തിന് ഉത്തരം നല്കിയത് പരിശുദ്ധ അമ്മയായിരുന്നു. പരിശുദ്ധാത്മാവ് അവളിലൂടെയാണ് സംസാരിച്ചത്. യേശു കുട്ടിയായിരുന്നപ്പോള്‍ മാതാവിലൂടെയാണ് സംസാരിച്ചത്.ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അവള്‍ വീണ്ടും അവിടുത്തെ ശബ്ദമായി, എല്ലാ കൃപകളുടെയും മധ്യസ്ഥയായി അവള്‍ മാറുകയായിരുന്നു. നമ്മെയും ദൈവത്തെയുംപരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് പരിശുദ്ധ അമ്മ.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കെല്ലാം അമ്മ ആശ്രയമാണ്, ആശ്വാസമാണ്, സഹായമാണ്. കാരണം അവള്‍ വചനത്തിന്റെ മാതാവാണ്. വചനം മാംസമായി നമ്മുടെയിടയില്‍ അവതരിച്ചത് അവളിലൂടെയായിരുന്നു. ഭൂമിയിലായിരുന്നപ്പോള്‍ പോലും ഈശോ മാതാവിന്റെ വാക്കുകളെ ബഹുമാനിച്ചു. അതിനു തെളിവാണല്ലോ കാനായിലെ കല്യാണവീട്.
ശക്തയായ മധ്യസ്ഥയായ മറിയത്തെ വിളിച്ചപേക്ഷിക്കുന്നതില്‍ നാം ഒരിക്കലും മടിവിചാരിക്കരുത്.
ഓ കാരുണ്യവതിയായ പരിശുദ്ധ കന്യകാമറിയമേ അങ്ങേ സംരക്ഷണം തേടിയവരെയോ അങ്ങേ സഹായം അഭ്യര്‍ത്ഥിച്ചവരെയോ അമ്മ ഉപേക്ഷിച്ചതായി കേട്ടിട്ടില്ലെന്ന് ഓര്‍മ്മിക്കണമേ. ആമ്മേന്‍.