വൈപ്പിന്‍: മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോര്‍ഡും കേരള സര്‍ക്കാരും അംഗീകരിക്കണമെന്നു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. മുനമ്പം ഭൂപ്രശ്‌നത്തെ തുടര്‍ന്ന് നടന്നുവരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നട ത്തിയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യു അവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടാനും മുനമ്പം ജുഡീഷല്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ താമസംകൂടാതെ ഉണ്ടാകാനും അതുവഴി സാധാരണ ജനങ്ങള്‍ക്ക് സാമൂഹ്യനീതി വൈകാതെ ലഭിക്കാനും നടപടി ഉണ്ടാകണമെന്ന് ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.