ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ നടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള പന്ത്രണ്ടംഗ എന്‍എസ്എസ് വോളണ്ടിയര്‍മാരെ നയിക്കുന്നത് കര്‍മ്മലീത്താ സഭാംഗമായ ഡോ.സിസ്റ്റര്‍ നോയല്‍ റോസ്. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസറാണ് ഡോ. സി. നോയല്‍ റോസ് സിഎംസി. ആദ്യമായാണ് ഒരു സന്യാസിനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.
പരേഡിനുശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളില്‍ നടക്കുന്ന വിരുന്നുസത്കാരത്തിലും ഇവര്‍ പങ്കെടുക്കും.