ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയാണ് സിസ്റ്റര്‍ ഇനാഹ് കനാബാറോ ലുക്കാസ്. 2024 ഡിസംബര്‍ 29 ന് ജപ്പാനീസ് വനിത ടോമിക്കോ ഇട്ടൂക്ക മരണമടഞ്ഞതിനെതുടര്‍ന്നാണ് സിസ്റ്റര്‍ ഇനാഹ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരിക്കുന്നത്. സിസ്റ്ററെക്കാള്‍ 16 ദിവസത്തെ പ്രായമൂപ്പുണ്ടായിരുന്നു ടോമിക്കോയ്ക്ക്. ബ്രസില്‍ സ്വദേശിയാണ് സിസ്റ്റര്‍, 1908 മെയ് 27 നാണ് സിസ്റ്റര്‍ ജനിച്ചത്. അതനുസരിച്ച് സിസ്റ്റര്‍ക്ക് പ്രായം 116 വരും. ലോകം മുഴുവനുവേണ്ടിയും ജപമാല ചൊല്ലലാണ് തന്റെ ദിവസത്തെ മനോഹരമാക്കുന്നതെന്ന് സിസ്റ്റര്‍ പറയുന്നു.