അവസാന നിമിഷങ്ങളിലെ അത്ഭുതങ്ങള്‍ക്ക് കാരണക്കാരനായ വിശുദ്ധനാണ് എക്‌സ്‌പെഡിറ്റസ്. ഇറ്റലിയിലും സ്‌പെയ്‌നിലുമാണ് ഈ വിശുദ്ധനോട് കൂടുതല്‍ വണക്കമുള്ളത്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു നിരാശയില്‍ കഴിയുമ്പോഴാണ് വിശുദ്ധന്റെ ഇടപെടല്‍ . അതുവഴി ജീവിതത്തിലേക്ക് പല അത്ഭുതങ്ങളും കടന്നുവരികയും ചെയ്യും.അതുകൊണ്ടാണ് അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി വിശുദ്ധ എക്‌സ്‌പെഡിറ്റസിനെ വണങ്ങുന്നത്. ഏപ്രില്‍ 19 നാണ് വിശുദ്ധന്റെ തിരുനാള്‍. പന്ത്രണ്ടാം റോമന്‍ ലീഗിലെ കമന്റാറായിരുന്നു ഈ വിശുദ്ധന്‍. ക്രിസ്തുവിനെ അറിഞ്ഞപ്പോള്‍ പട്ടാളജീവിതം അവസാനിപ്പിക്കുകയും ക്രിസ്തുവിന്റെ സേനയിലെ പടയാളിയായിത്തീരുകയും ചെയ്തു. രക്തസാക്ഷിയായിട്ടായിരുന്നു മരണം.
ജീവിതത്തില്‍ അസാധ്യമായ കാര്യങ്ങള്‍ക്കു മുമ്പില്‍ അന്തിച്ചുനില്ക്കുമ്പോള്‍ നമുക്കിനി മുതല്‍ഈ വിശുദ്ധനോടും പ്രാര്‍ത്ഥിക്കാം.