നമുക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ തി്ന്മ നാം പാപം ചെയ്യുന്നു എന്നതാണ്.പാപം ചെയ്യുന്നതോടെ നാം ദൈവസന്നിധിയില്‍ തെറ്റുകാരായി മാറപ്പെടുന്നു. ദൈവത്തിന്റെ അപരിമേയമായ കാരുണ്യം യേശുക്രിസ്തുവിന്റെ ഗുണങ്ങളാല്‍ പാപത്തിനെതിരെയുള്ള ശക്തമായ പരിഹാരമായി നല്കുന്നതിനൊപ്പം തന്നെ പരിശുദ്ധ അമ്മയുടെ സഹായത്താല്‍ നാം അമ്മയില്‍ സുരക്ഷിതമായ അഭയാര്‍ത്ഥികളായി മാറുകയും ചെയ്യുന്നു.
പഴയനിയമത്തില്‍ പല അഭയനഗരങ്ങളുമുണ്ടായിരുന്നുവെങ്കില്‍ പുതിയ നിയമത്തില്‍ അത്് എല്ലാ പാപികള്‍ക്കും മാതാവിന്റെ നീല മേലങ്കിയായി മാറിയിരിക്കുന്നു. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളും ദൈവമാതാവുമായ മറിയത്തിന്റെ മേലങ്കിയാല്‍ നാം മൂടപ്പെടുമെങ്കില്‍ ദൈവകോപം നമ്മെ എങ്ങനെ ബാധിക്കും? നമ്മുടെ പാപങ്ങളാല്‍ ഉണര്‍ത്തപ്പെട്ട ദൈവകോപത്തെ നിരായുധമാക്കുക മാത്രമല്ല അവളുടെപ്രിയപ്പെട്ട മക്കളായ നമുക്ക് ഹൃദയംഗമവും ആത്മാര്‍ത്ഥവുമായ മനപ്പരിവര്‍ത്തനം നേടിത്തരുകയും ചെയ്യുന്നു.പാപ്ത്തില്‍ നിന്ന് എണീല്ക്കാനുള്ള മാര്‍ഗത്തിനായി അവളിലേക്ക് തിരിയുകയാണ് വേണ്ടത്. മറിയത്തിന്‌റെ സഹായമാണ് സാത്താന്‍ ഓടിപ്പോകുന്നതില്‍ നമ്മെ സഹായിക്കുന്നത്.
മരണസമയത്ത് എന്നത്തേക്കാളും കൂടുതല്‍ മാതാവ് തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അഭയം നല്കുന്നു. അവസാനശ്വാസം വരെ സാത്താനോടുള്ള പോരാട്ടത്തില്‍ അമ്മ നമ്മുടെ സഹായത്തിനെത്തുന്നു. ലോകം മുഴുവന്‍ വെറുക്കുന്ന ഒരു പാപിയെ മാതൃസ്‌നേഹത്തോടെ പരിശുദ്ധ മറിയമേ അമ്മ ആശ്ലേഷിക്കുന്നുവെന്നും ന്യായാധിപനുമായി അനുരഞ്ജനത്തിലാകുന്നതുവരെ അമ്മേ മാതാവേ അമ്മയുടെ ആലിംഗനം അവസാനിപ്പിക്കരുതേയെന്നും വിശുദ്ധ ബെനവെഞ്ച്വര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്്. പഴയനിയമത്തിലെ റൂത്തിനെയെന്നപോലെയാണ് വിശുദ്ധന്‍ പരിശുദ്ധ അമ്മയെ ഉപമിക്കുന്നത്.
മറിയം ദൈവത്തില്‍ കൃപ കണ്ടെത്തി. മറിയത്തിന്റെ ശക്തമായ മാധ്യസ്ഥതയാല്‍ രക്ഷപ്പെടാത്തവരായി ആരുമില്ല. അമ്മയില്‍ ആശ്രയിക്കുന്നവരെ അമ്മ കൈവിടുകയില്ല. ഈശോയുമായി അമ്മ നമ്മെ ഓരോരുത്തരെയും അനുരഞ്ജിപ്പിക്കുകയും ഈശോയില്‍ നിന്ന് പാപമോചനം വാങ്ങിത്തരുകയും ചെയ്യും.