അഗ്നിശമനപ്രവര്‍ത്തകരുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ഫ്‌ളോറിയന്‍. ഫ്‌ളോറിയന്റെ തിരുനാള്‍ ദിനമായ മെയ് നാലിനാണ് ഇന്റര്‍നാഷനല്‍ ഫയര്‍ഫൈറ്റേഴ്‌സ് ഡേ ആചരിക്കുന്നത്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ പടയാളിയാണ് വിശുദ്ധ ഫ്‌ളോറിയന്‍. ഒരിക്കല്‍ ഒരു മനുഷ്യന്‍ തീയില്‍ വീണു. അദ്ദേഹം അപ്പോള്‍ രക്ഷയ്ക്കായി വിളിച്ചത് ഫ്‌ളോറിയനെയായിരുന്നു. വിശുദ്ധനോടുള്ള മാധ്യസ്ഥപ്രാര്‍ത്ഥനയാല്‍ അയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.