കാക്കനാട്: മാര്‍പാപ്പ അംഗീകരിച്ച സീറോമലബാര്‍സഭാസിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരാഹം അനുഷ്ഠിക്കുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവചൈതന്യത്തിന് നിരക്കാത്തതുമായ നടപടിയെ സീറോമലബാര്‍ സിനഡുപിതാക്കന്മാര്‍ ഐകകണ്‌ഠ്യേന അപലപിച്ചു. അതിരൂപത കേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയ 21 വൈദികരുടെ മേല്‍ ശിക്ഷണ നടപടികളെടുക്കുവാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് സിനഡ് നിര്‍ദ്ദേശം നല്കി. സമരനടപടികളില്‍ നിന്ന് പിന്മാറാന്‍ വൈദികരോട് ആഹ്വാനം ചെയ്ത സിനഡ് ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കരുതെന്ന് വിശ്വാസികളോടും ആവശ്യപ്പെട്ടു.