കാക്കനാട്: വിശ്വാസപരിശീലന കമ്മീഷന്‍ ഓഫ് ഓഫീസ് തയ്യാറാക്കിയ നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം എ്‌ന മലയാളം പുസ്തകവും Queries in Pathways of Faith എന്ന പുസ്തകവും പ്രകാശനം ചെയ്തു. മൗണ്ട് സെന്റ്‌തോമസില്‍ സിനഡിനോട് അനുബന്ധിച്ചുനടന്ന ചടങ്ങില്‍ വച്ചായിരുന്നു പ്രകാശനം. മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാലും മാര്‍ ലോറന്‍സ് മുക്കുഴിയും ആദ്യകോപ്പികള്‍ ഏറ്റുവാങ്ങി. 2024 ജൂലൈ 16 മുതല്‍ 25 വരെ വിശ്വാസപരിശീലകര്‍ക്കായി നിഖ്യാവിശ്വാസപ്രമാണത്തെ ആസ്പദമാക്കി പത്തുദിവസം നീണ്ടുനിന്ന വെബിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് നിഖ്യാവിശ്വാസപ്രമാണം ഒരു സമഗ്രപഠനം എന്ന പുസ്തകം.