എറണാകുളം: കര്‍ദിനാള്‍ മാര്‍ ജേക്കബ് ജോര്‍ജ്കൂവക്കാട്ടിനെ സാര്‍വത്രിക കത്തോലിക്ക സഭയിലെ പൗരസ്ത്യസഭകളുടെ കാര്യാലയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചതിനെ പ്രോ ലൈഫ് അപ്പോസ്തലറ്റ് സ്വാഗതം ചെയ്തു.ആഗോളതലത്തില്‍ മുഴുവന്‍ ജീവന്റെ ശുശ്രുഷകളെ ഏകോപിപ്പിക്കുവാന്‍ മാര്‍ കൂവക്കാടിന്റെ നേതൃത്വം സഹായകരമാകുമെന്നും പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും പ്രേക്ഷിതപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുവാന്‍ സഹായിക്കുമെന്നും പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.