കേംബ്രിഡ്ജ്: ഗ്രേ റ്റ് ബ്രിട്ടന്റെ സാംസ്‌കാരിക വിദ്യാഭ്യാസ സിരാകേന്ദ്രമായ കേംബ്രിഡ്ജ് കേന്ദ്രമാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി പുതിയ മിഷന്‍ രൂപീകരിച്ചു. ഇതുസംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഡിക്രി പുറപ്പെടുവിച്ചു. വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ നാമത്തിലാണ് പുതിയ മിഷന്‍. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീഴിലാണ് പ്രവര്‍ത്തനം.
കേംബ്രിഡ്ജ് ഉള്‍പ്പെടെ 23 മിഷനുകളാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് യുകെയില്‍ ഉള്ളത്.