ബര്‍ഗുണ്ടിയിലെ ഔര്‍ ലേഡി ഓഫ് ഡിജോണ്‍ അറിയപ്പെടുന്നത് കറുത്ത കന്യക അല്ലെങ്കില്‍ ഔര്‍ ലേഡി ഓഫ് ഗുഡ് ഹോപ്പ് എന്നാണ്.1513 ല്‍ ബര്‍ഗണ്ടിയിലെ പ്രഭൂക്കന്മാരെ സ്വിസുകാരുടെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ചതും ഡിജോണ്‍ നഗരത്തെ വീണ്ടെടുത്തും പരിശുദ്ധകന്യകയുടെ സഹായത്താലായിരുന്നു.
വളരെ ശക്തരായ പടയാളികളായിരുന്നു സ്വിസ് സൈന്യത്തിലുണ്ടായിരുന്നത്. അവരുടെ എ്ണ്ണം 45000 വരുമായിരുന്നു. എന്നാല്‍ ഡിജോണ്‍ നഗരത്തിലുണ്ടായിരുന്നത് ആറായിരത്തോളം ഭടന്മാര്‍ മാത്രമായിരുന്നു. ഇങ്ങനെ അംഗസഖ്യയില്‍ വലിയ വ്യത്യാസം അനുഭവപ്പെട്ടിരുന്ന ഒരു യുദ്ധത്തിലാണ് ചെറിയ അംഗബലമുള്ളവര്‍ വലിയൊരു സൈന്യത്തെ തോല്പിച്ചത്. ഇത് തീര്‍ച്ചയായും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയാലായിരുന്നു.
പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ ദിവസമായ സെപ്തംബര്‍ എട്ടിനായിരുന്നു സൈന്യം നഗരത്തിലെത്തിയതും യുദ്ധം ആരംഭിച്ചതും. സെപ്തംബര്‍ 11 ാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കറുത്ത കന്യകയെ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സംഘടിപ്പിക്കപ്പെട്ടു ആ ്പ്രദക്ഷിണത്തില്‍ ഫ്രഞ്ചുകാര്‍ പ്രാര്‍ത്ഥിച്ചതു മുഴുവന്‍ തങ്ങളെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കണമേയെന്നായിരുന്നു. തന്നോട് പ്രാര്‍ത്ഥനചോദിച്ച ജനങ്ങളോടു അമ്മ കരുണ കാണിച്ചു.
അതുപോലെ 1944 ല്‍ ജര്‍മ്മന്‍ സൈന്യം ഡിജോണ്‍ കീഴടക്കി. ആ സമയത്തും ജനങ്ങള്‍ മാധ്യസ്ഥം തേടിയത് കറുത്ത കന്യകയുടെ മുമ്പിലായിരുന്നു. ആ പ്രാര്‍ത്ഥനയ്ക്കും മാതാവ് സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹം വാങ്ങിക്കൊടുത്തു. സെപ്തംബര്‍ 11 ന് വളരെ അപ്രതീക്ഷിതമായി ജര്‍മ്മന്‍ സൈന്യം ഡിജോണ്‍ നഗരം വിട്ടുപോയി.