മോണ്ട്‌പെല്ലിയര്‍ നഗരവുമായി ബന്ധമുള്ള ചരിത്രമാണ് ഔവര്‍ ലേഡി ഓഫ് ടേബിള്‍സിനുള്ളത്. ഫ്രാന്‍സിലെ മോണ്ട്‌പെല്ലിയര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ഈ ദേവാലയംസ്ഥിതി ചെയ്യുന്നത്. മധ്യയുഗത്തില്‍ നിരവധി കച്ചവടക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പ്രാര്‍ത്ഥിക്കാനും ബിസിനസ് പരമായ ആവശ്യങ്ങള്‍ക്കായുള്ള കൂടിക്കാഴ്ചയ്ക്കും ഒരു ഇടത്താവളമായി ഈ ദേവാലയംനിലനിന്നിരുന്നതിനാല്‍ അങ്ങനെയൊരു പശ്്ചാത്തലത്തിലാണ് ദേവാലയത്തിന് ഈ പേരു വന്നിരിക്കുന്നതെന്നാണ് പാരമ്പര്യം.
കൈകളില്‍ ഉണ്ണീശോയെ എടുത്തുപിടിച്ചുനില്ക്കുന്ന മാതാവിന്‌റെ ചിത്രമുള്ള ഒരു ദേവാലയം പുരാതനകാലംമുതല്‍ തന്നെ ഇവിടെയുണ്ടായിരുന്നു. മോണ്ട്‌പെല്ലിയര്‍ നഗരത്തിന്റെ കൈകള്‍ എന്നായിരുന്നു ഈ ചിത്രം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1198 മുതല്‍ തന്നെ ഈ ദേവാലയത്തില്‍ മാതാവിന്റെ പ്രത്യേകമാധ്യസ്ഥം മൂലം അത്ഭുതങ്ങള്‍ സംഭവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാംനൂറ്റാണ്ടുമുതല്‍ തിരുനാള്‍ ആചരിച്ചുവരുന്നത് ജനുവരി 20 ാം തീയതിയാണ്, 1230 ലാണ് ദേവാലയത്തിന്റെ അവസാനമിനുക്കുപ്പണികള്‍ പൂര്‍ത്തിയായത്.
കറുത്തമരം കൊണ്ടാണ് മാതാവിന്റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത് ഈ രൂപം ആക്രമിക്കപ്പെടാതിരിക്കാനായി പരിശുദ്ധഅമ്മയുടെ തന്നെ ഒരു വെളളിരൂപത്തിനുള്ളില്‍ ഏറെക്കാലം സുരക്ഷിതമായി സൂക്ഷിച്ചിരുന്നു. പി്ന്നീട് ഇത് കാല്‍വനിസ്റ്റുകള്‍ ആക്രമിക്കുകയും ചരിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുകയുംചെയ്തു. ഫ്രഞ്ച് വിപ്ലവകാലത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമാണ് ഇപ്പോഴത്തെ ദേവാലയം നിലവില്‍ വന്നത്.
തടിയില്‍ തീര്‍ത്ത മാതാവിന്റെ രൂപം അപ്രത്യക്ഷമായെങ്കിലും ഇന്നും നഗരത്തിന് മീതെ മാതാവിന് കരങ്ങളുയര്‍ത്തിപിടിച്ചുനില്ക്കുന്നുണ്ടെന്നും അനുഗ്രഹിക്കുന്നുണ്ടെന്നുമാണ് നഗരവാസികളുടെവിശ്വാസം. അത്ഭുതകരമായ ശക്തിയുടെ ഉറവിടമായ അവള്‍ ദൈവത്തിന്റെ അമ്മയാണല്ലോ?