മാഡ്രിഡ്: സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ക്ക് സ്‌പെയ്‌നില്‍ ആരംഭം കുറിച്ചു. സിസ്റ്റര്‍ ക്ലെയറിന്റെ വീരോചിതപുണ്യങ്ങളെയും ജീവിതത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്കായുള്ള രൂപതാതല നടപടികള്‍ക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടയുമ്പോള്‍ സിസ്റ്റര്‍ക്ക് 33 വയസായിരുന്നു പ്രായം. 1982 നവംബര്‍ 14 ന് ഡെറിയിലായിരുന്നു ജനനം. മദ്യപാനത്തിലും പുകവലിയിലും പാര്‍ട്ടികളിലും സന്തോഷം കണ്ടെത്തിയിരുന്ന ഒരു യൗവനകാലത്തില്‍ നിന്നാണ് പിന്നീട് മഠത്തില്‍ ചേര്‍ന്നത്. മാനസാന്തരത്തിലേക്കുള്ള ആരംഭവും അവിടെ നിന്നായിരുന്നു. സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ ജീവിതം ഇന്ന് ദൈവവിളിയില്‍ അനേകരെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു,