എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നടപടിയെടുക്കാന്‍ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടുണ്ടെന്നും വൈദികര്‍ അതിന് സമ്മതിച്ചിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരിയായി കഴിഞ്ഞ ദിവസം നിയമിതനായ തലശ്ശേരി അതിരൂപതാധ്യക്ഷന്‍ കൂടിയായ മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. പരസ്പര വിശ്വാസത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. വൈദികര്‍ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. മാര്‍ പാംപ്ലാനി വ്യക്തമാക്കി.