വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ പ്രത്യാശ -Hope- പ്രസിദ്ധീകരിച്ചു. പ്രത്യാശയുടെ ജൂബിലി വര്‍ഷം പ്രമാണിച്ചാണ് പാപ്പയുടെ മരണത്തിന് മുമ്പു തന്നെ ആത്മകഥ പ്രസിദ്ധീകരിച്ചതെന്ന് പ്രസാധകരായ റാന്റം അറിയിച്ചു. കാര്‍ലോ മൂസെയുടെ സഹായത്തോടെ പാപ്പ നേരിട്ടെഴുതിയതാണ് ആത്മകഥ. ആറു വര്‍ഷം കൊണ്ടാണ് പുസ്തകരചന പൂര്‍ത്തിയായത്. 320 പേജുള്ളതാണ് ഇംഗ്ലീഷ് എഡിഷന്‍. എന്റെ മരണത്തിന് ശേഷം പുസ്തകം ഇറക്കാനായിരുന്നു ആദ്യംപ്ലാന്‍. പക്ഷേ ഞാന്‍ മരിക്കുന്നില്ല്‌ലലോ. അപ്പോഴേയ്ക്കും പുസ്തകത്തിന്റെ പ്രസക്തി നഷ്ടപ്പെടുമോയെന്നാണ് അവരുടെ പേടി. അതുകൊണ്ടാണ് ഇപ്പോള്‍തന്നെ പുസ്തകം ഇറക്കിയത്. മാര്‍പാപ്പ പറഞ്ഞു.