പോയവര്‍ഷം ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടതും തട്ടിക്കൊണ്ടുപോകപ്പെട്ടതുമായ രാജ്യം നൈജീരിയ ആണെന്ന് കണക്കുകള്‍. വേള്‍ഡ് വാച്ച് ലിസ്റ്റ് ജനുവരി 15 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2024ല്‍ മാത്രം 3100 ക്രൈസ്തവര്‍ കൊല ചെയ്യപ്പെടുകയും 2830 ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിനും ഇരകളായിട്ടുണ്ട്. ഓപ്പണ്‍ ഡോര്‍സ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവ മതപീഡനം 100 ല്‍ അധികം രാജ്യങ്ങളില്‍ നിര്‍ബാധം തുടരുന്നു.അതില്‍ 13 രാജ്യങ്ങളില്‍ മതപീഡനം അതിന്റെ രൂക്ഷത മുഴുവന്‍ പ്രകടിപ്പിക്കുന്നുമുണ്ട്. നോര്‍ത്ത് കൊറിയ, സോമാലിയ,യെമന്‍, ലിബിയ, സുഡാന്‍ എന്നിവയാണ് ലിസ്റ്റിലുള്ള ആദ്യ അഞ്ചു രാജ്യങ്ങള്‍. ‘ലാകമെങ്ങുമുള്ള 380 മില്യന്‍ ക്രൈസ്തവര്‍ തങ്ങളുടെ അടിസ്ഥാനപരമായ മാനുഷികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടവരായി ഇവിടെ ജീവിക്കുന്നുണ്ട്. 32 വര്‍ഷത്തെ പഠനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ക്രൈസ്തവമതപീഡനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്.’ ഓപ്പണ്‍ ഡോര്‍സ് ഇറ്റലിയുടെ ഡയറക്ടര്‍ ക്രി്‌സ്റ്റിയന്‍ നാനി പറയുന്നു. മതപീഡനം അനുഭവിക്കുന്ന 13 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.