പതിനെട്ടു വയസുവരെയുള്ളവര്‍ക്ക് കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോളീഷ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസിന് പുതിയ നിവേദനം. 12000 പേര്‍ ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 36 മില്യന്‍ ജനസംഖ്യയുള്ള രാജ്യത്തിലെ 70 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. നല്ലതും ചീത്തയും എന്ന ആശയവുമായി പ്രായപൂര്ത്തിയാകാത്തവര്‍ അകാലത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്നുവെന്നും കുട്ടികള്‍ ഇതേക്കുറിച്ചാണ് എപ്പോഴാണ് ബോധ്യമുള്ളവരായി മാറുന്നത് എന്നതിന്റെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നിരവധി പ്രതിസന്ധികളിലേക്കാണ് ഈ നിയമം വിശ്വാസികളെ കൊണ്ടുചെന്നെത്തിക്കുന്നത്. കുമ്പസാരിക്കാന്‍ പതിനെട്ടുവയസുവരെ കാത്തിരിക്കണമെങ്കില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിനും പതിനെട്ടുവയസുവരെ കാത്തിരിക്കേണ്ടിവരും. ആദ്യ കുമ്പസാരവും ആദ്യകുര്‍ബാനയും ഒരുമിച്ചുനടത്തുന്നതാണല്ലോ സഭയുടെ കീഴ് വഴക്കം.