Tuesday, January 21, 2025
spot_img
More

    ജനുവരി 21- ഔര്‍ ലേഡി ഓഫ് എക്‌സൈല്‍

    ജീവിതത്തില്‍ ഒന്നിലധികം തവണ പ്രവാസജീവിതം അനുഭവിക്കേണ്ടിവന്നവളായിരുന്നു പരിശുദ്ധ അമ്മ. മഹത്വപൂര്‍ണനായ യൗസ്‌പേ്പിനൊപ്പം മാതാവിന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ലോകത്തിന്റെ കണ്ണില്‍ അവര്‍ ദരിദ്രരും അഗതികളുമായിരുന്നു പക്ഷേ അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഒറ്റയ്ക്കാകാന്‍ അവര്‍ അനുവദിച്ചില്ല. സ്വര്‍ഗ്ഗത്തിന്റെ നിക്ഷേപം അവരുടെ ഒപ്പമുണ്ടായിരുന്നു. കണക്കുക്കൂട്ടി നോക്കാനാവാത്തവിധം അമൂല്യമായിരുന്നു നിക്ഷേപം. ആ പലായനയാത്രയില്‍ അവളുടെ മഹത്വത്തിന്റെ ദാസന്മാരായി ദൈവം തന്നെ അയച്ച പതിനായിരത്തോളം മാലാഖമാരും അവളുടെ ഒപ്പമുണ്ടായിരുന്നു. അവയെയെല്ലാം മാതാവിന് കാണാന്‍ കഴിയുന്ന വിധത്തില്‍ മനുഷ്യരൂപത്തിലുമായിരുന്നു.

    പാരമ്പര്യമനുസരിച്ച് ഈശോയുടെ മരണത്തിനു ശേഷം മാതാവ് വിശുദ്ധ യോഹന്നാനൊപ്പം ജെറുസലേമിലെ വീട്ടിലായിരുന്നുവെന്നാണ്. മാതാവ് തന്റെ പുതിയ ശിശുവായ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. വിവേകപൂര്‍വ്വമായ ഉപദേശം കൊണ്ട് ശിഷ്യന്മാരെ സഹായിച്ചു.

    സഭയുടെ ചരിത്രത്തില്‍ മാതാവിന് പരമപ്രധാനമായ സ്ഥാനമാണുള്ളത്. സഭ മാതാവിനെ അമ്മയായി സ്വീകരിച്ചു. പുതുതായി ജനിച്ച ശിശുവിനെ ഒരു നേഴ്‌സ് പരിചരിക്കുന്നതുപോലെ സഭയെ പരിശുദ്ധ അമ്മ ശുശ്രൂഷിച്ചു. സ്വര്‍ഗത്തില്‍ മാതാവ് ധരിച്ച കിരീടം ഭൂമിയില്‍ അവള്‍ അനുഭവിച്ച സഹനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു,

    ഇ്ന്നും പരിശുദ്ധ അമ്മ ഭൂമിയില്‍ നമുക്കൊപ്പം സഞ്ചരിക്കുന്നു, നിരവധിയായ പ്രത്യക്ഷീകരണങ്ങള്‍ മാതാവ് നല്കിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ നമ്മുടെ പ്രവാസജീവിതകാലത്ത് നമ്മുടെ കണ്ണീര്‍ വെറുതെയാവുകയില്ല കാരണം പരിശുദ്ധ അമ്മ എപ്പോഴും നമ്മുടെകൂടെയുണ്ട്. അവളുടെ കാലടിപ്പാടുകളെ നാം പിന്തുടരുക. അമ്മയുടെ മേലങ്കിയില്‍ നാം അഭയം തേടുക. അമ്മ നമ്മെ സംരക്ഷിക്കും. ഒരിക്കലും ഭയ്‌പ്പെടാതിരിക്കുക. അമ്മയില്‍ ആശ്രയിക്കുമ്പോള്‍ അമ്മ സുരക്ഷിതമായി നമ്മെ ഈശോയുടെ അടുക്കലെത്തിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!